സർക്കാർ ബോർഡ് വച്ച് ആളിനെ കടത്തുന്ന വ്യാജ കാർ പിടികൂടി ആളിനെ കടത്തുന്നത് തമിഴ് നാട്ടിലേക്ക് നെയ്യാറ്റിൻകര;സർക്കാർ ബോർഡ് വച്ച് ആളിനെ കടത്തുന്ന വ്യാജ കാർ പിടികൂടി ആളിനെ കടത്തുന്നത് തമിഴ് നാട്ടിലേക്ക് .രാവിലെ 9 മണിക്ക് തിരുവനന്ദ പുരത്തു നിന്ന് രണ്ടു ഐടി ജീവനക്കാരെ വ്യാജ ബോർഡ് വച്ച കാറിൽ കേരളത്തിൻറെ അതിർത്തിയായ ഇഞ്ചിവിളയിൽ എത്തിച്ചാണ് ആളിനെ കടത്തു നടത്തിയത് .പാറശാല പൊലീസിൻറെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കാറിനു കൈ കാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് നെയ്യാറ്റിൻകര അമരവിളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എം വി .റെനിപേഴ്സണും ,എക്സ് ഐസ് എസ്ഐ അനിൽ കുമാറും,എസ്.ഐ.അയ്യപ്പൻനായരും ചേർന്ന് കാറിനെ തടഞ്ഞു നിർത്തി പരിശോധിച്ച ശേഷം വ്യാജനെന്നു ബോധ്യപ്പെട്ടപ്പോൾ പിടികൂടുകയായിരുന്നു .തിരുവന്തപുരത്തു ഒരു ട്രാവൽ ഏജൻസി ഉടമ രഘുവരൻ ൻറെ ഉടമസ്ഥത യിൽ ഉള്ള കാറ് ടാക്സി പെർമിറ്റുള്ളതാണ്.കാറിൻറെ നമ്പർ പ്ലേറ്റ് വ്യാജമാണ് .ഒരുവശത്തു പെർമിറ്റുള്ള മഞ്ഞ ബോർഡും മറുവശം വെള്ളയിലും ഉള്ള നമ്പർപ്ലേറ്റ് . ഒറ്റ നോട്ടത്തിൽ സർക്കാർ വാഹനമാണെന്നു തോന്നും .വെള്ള ബോർഡിൽ കേരള സർക്കാർ എന്ന് എഴുതിയിട്ടുണ്ട് .വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് മോട്ടോർവാഹന വകുപ്പ് കേസ് എടുത്തു ആളിനെ കടത്തിയതിന് പാറശാല പോലീസും കേസ് എടുത്തിട്ടുണ്ട് ,വാഹനം പാറശാല പോലീസ് കസ്റ്റഡിയിയിൽ എടുത്തു .ട്രാവൽ ഏജൻസി ഇത്തരത്തിൽ ആളിനെ കടത്താൻ വാഹനങ്ങളുപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നു പോലീസ് . ഫോട്ടോ ; സർക്കാർ ബോർഡ് വച്ച് ആളിനെ കടത്തുന്ന വ്യാജ കാർ അമരവിളയിൽ എ എം വി .റെനിപേഴ്സണും ,എക്സ് ഐസ് എസ്ഐ അനിൽ കുമാറും ചേർന്ന് പരിശോധിക്കുന്നു