സഹായധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രി; പിണറായി മാറി;മുരളീധരന്

സഹായധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രി; പിണറായി മാറി;മുരളീധരന്................................................ കോഴിക്കോട്: രാജ്യത്ത് സഹായ ധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്മാറിയെന്നും അദ്ദേഹത്തെ ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്മതിയാവുമെന്നും കെ.മുരളീധരന്എം.പി. കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയായി പിണറായി മാറിയിരിക്കുകയാണ്. കോണ്ഗ്രസുകാര്സഹായവുമായി വന്നാല് വാങ്ങേണ്ടെന്ന് നിര്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികള്ക്കുള്ള യാത്രാക്കൂലി നല്കിയപ്പോള്കളക്ടര്മാര്നിരസരിച്ചതെന്നും കെ.മുരളീധരന്കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ല. കോണ്ഗ്രസുകാരെ കൊന്നവരെ രക്ഷപ്പെടുത്താന്നിയോഗിക്കുന്ന വക്കീലന്മാര്ക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കള്മുകളിലാണ് കളക്ടര്എന്ന രീതിയിലാണ് ചില ജില്ലാ കളക്ടര്മാരുടെ നിലപാട്. തിരുവനന്തപുരം ജില്ലാ കളക്ടര്കാണാന്പോലും സമ്മതിക്കാത്താത് ഇതിന്റെ ഭാഗമാണെന്നും മുരളീധരന്പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായി പിണറായി വിജയന്വൈകുന്നേരത്തെ വാര്ത്താസമ്മേളനത്തെ മാറ്റുകയാണ്. അതില്പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നാണ് ഇപ്പോള്തെളിഞ്ഞ് വരുന്നതെന്നും മുരളീധരന്ആരോപിച്ചു.