കശുവണ്ടി ഫാക്റ്ററിയിലെ അഥിതി തൊഴിലാളികളെ നിരീക്ഷണത്തിലാക്കി

കശുവണ്ടി ഫാക്റ്ററിയിലെ അഥിതി തൊഴിലാളികളെ ഉൾപ്പടെ ആരോഗ്യ വകുപ്പ് ക്വറന്റൈൻ ചെയ്തു. കാട്ടാക്കട കാട്ടാക്കട ചെമ്പനാകോട് പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറിയിലെ 13 അതിഥി തൊഴിലാളികളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള നിരവധി ഫാക്റ്ററികൾ ഉള്ള സ്ഥാപനമായതിനാൽ തൊഴിലാളികൾ കാശുവണ്ടിയുമായും അല്ലാതെയും ഇതര ജില്ലകളിലും, സംസ്ഥാനങ്ങളിലും സഞ്ചാരം ഉണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും അഞ്ചോളം തൊഴിലാളികൾ ഇവിടേക്ക് എത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ആരോഗ്യവകുപ്പിൽ വിവരം അറിയിച്ചത്. ഇവർക്ക് പാചകം ചെയ്യാനായി എത്തിയവരും ദിവസവും പുറത്തുപോകുന്നത് നാട്ടുകാർ ആരോഗ്യവകുപ്പിനോട് പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വർഗീസ് ഉൾപ്പടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കാട്ടാക്കട പോലീസും ഫോക്ടറിയിലെത്തി പരിശോധന നടത്തി. പരാതി ബോധ്യപ്പെട്ടതോടെ ഇവരെ ഇവിടെ തന്നെ നിരീക്ഷണത്തിൽ ആക്കുകയും ഇവർക്കുള്ള ഭക്ഷണവും അവശ്യ സാധനങ്ങളും വോളൻറ്റിയർ മുഖേന എത്തിക്കാനും തീരുമാനം ആയി. തുടർന്ന് ഇവിടെ നടത്തിയ പരോശോധനയിൽ അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി. അതോടൊപ്പം സ്ത്രീ ജീവനക്കാർ ഉൾപ്പടെ ജോലി നോക്കുന്ന ഇവിടെ ഇരുനൂറു മീറ്റർ മാറിയുള്ള ശുചിമുറിയിൽ അടച്ചുറപ്പില്ലാത്തതും വൃത്തിഹീനമായ നിലയിലും ആണ്.കൂടാതെ പ്ലാസ്റ്റിക്ക് ഉൾപ്പടെ മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നതായും അധികൃതർ കണ്ടെത്തി. നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് വിവരങ്ങൾ കാണിച്ചു കമ്പനിക്ക് ആരോഗ്യവകുപ് നോട്ടിസ് നൽകി.