രവികുമാറും.ബെന്നിയും എൻജിഒ അമരത്തു

കോട്ടയം: എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എൻ. രവികുമാറിനെയും ജനറൽ സെക്രട്ടറിയായി എൻ.കെ. ബെന്നിയേ യും കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സ മ്മേളനത്തിന്റെ സമാപന ദിവസമായഇന്നലെ വൈകുന്നേരമായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഇ.എൻ. ഹർഷകുമാറാണ് ട്രഷറർ. പി.ഉണ്ണികൃഷ്ണൻ, സി. പ്രേമവല്ലി, ഇ.കെ. അലിമുഹമ്മദ്, ചവറ ജയകുമാർ, ബി. മോഹനചന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ.എ. മാത്യു, എസ്. രവീന്ദ്രൻ, എ.എം. ജാഫർഖാൻ, അരുമാനൂർ മനോജ്, ബി. ബാബു എന്നിവരാണ് പുതിയ സെക്രട്ടറിമാർ. -