പത്ര ഏജന്റ്മാർക്ക് നെയ്യാറ്റിൻകരAll India പ്രസ്സ് ക്ലബ്ബ് മാസ്ക്കുകൾ നൽകി. നെയ്യാറ്റിൻകര : കോവിഡ് പ്രതിരോധിക്കാൻ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്ഥലങ്ങളിലെ പത്ര ഏജന്റ്മാർക്ക് മാസ്ക്കുകൾ വിതരണം ചെയ്തു. നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വി.എസ് സജീവ്കുമാറിൻ്റെ നേതൃത്വത്തിലും ഉദിയൻകുളങ്ങര ജംഗ്ഷനിൽ സെക്രട്ടറി ഡി.രതികുമാറിന്റെ നേതൃത്വത്തിലും മാസ്ക്കുകൾ വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ സുരേഷ് അമരത്ത് , സാജൻ.BB, സജു.എസ് , സുരേഷ് ബാലരാമപുരം, രാകേഷ് എസ്.പി, വി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ .. പ്രസ് ക്ലബ് പ്രസിഡൻ്റ് വി.എസ് സജീവ് കുമാർ മാസ്കുകൾ വിതരണം ചെയ്യുന്നു.