സഹകരണബാങ്കുകളെ ഒഴിവാക്കി: കെ.എം.മാണി

നിക്ഷേപം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്നു സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നതു ഭരണ ഘടനാ വിരുദ്ധ നടപടിയാണെന്നു കേരള കോൺഗ്രസ് –എം ചെയർമാൻ കെ.എം.മാണി എംഎൽഎ. സഹകരണപ്രസ്ഥാനം തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരള കോൺഗ്രസ് –എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ നടന്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നോട്ടുകൾ പിൻവലിച്ച നടപടി കള്ളപ്പണം നിയന്ത്രിക്കുന്നതിന് സഹായകരമാണെങ്കിലും വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ ചെയ്തതുകൊണ്ട് അതു ഗുണത്തേക്കാളേറെ ദൂഷ്യം വരുത്തിവച്ച നടപടിയായെന്നും കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ തെളിവാണിതെന്നും കെ.എം. മാണി പറഞ്ഞു.കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, തോമസ് ചാഴികാടൻ, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോബ് മൈക്കിൾ, മേരി സെബാസ്റ്റ്യൻ, ബേബി ഉഴുത്തുവാൽ, സാജൻ ഫ്രാൻസീസ്, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, സഖറിയാസ് കുതിരവേലി, മാധവൻകുട്ടി കറുകയിൽ, ശാന്തമ്മ വർഗീസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പോൾസൺ ജോസഫ്, പി.എം.മാത്യു, കെ.പി. ദേവസ്യാ, മാത്തുക്കുട്ടി പ്ലാത്താനം, ജോസഫ് ചാമക്കാല, എ.എം.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കാസർഗോട്ട് ജെറ്റോ ജോസഫ്, വയനാട്ടിൽ കെ.ജെ. ദേവസ്യ, കോഴിക്കോട്ട് ജോൺ പൂതക്കുഴി, കണ്ണൂരിൽ പി.ടി. ജോസ്, പാലക്കാട്ട് ജോ സ് ജോസഫ്, മലപ്പുറത്ത് ജോണി പുല്ലന്താനി, തൃശൂരിൽ തോമസ് ഉണ്ണിയാടൻ, എറണാകുളത്ത് ഷിബു തെക്കുംപുറം, ഇടുക്കിയിൽ എം.ജെ. ജേക്കബ്, ആലപ്പുഴയിൽ ജേക്കബ് ടി. അരികുപുറം, കൊല്ലത്ത് കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള, തിരുവനന്തപുരത്ത് കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ ഇന്നു നടക്കുന്ന ധർണ ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്യും