തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ ബി. ഡോ. പ്രകാശ് കുമാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളജുകൾക്ക് നൽകി കഴിഞ്ഞതിനാലാണ്. ബാക്കി പരീക്ഷകളുടെ കാര്യം യോഗം ചേർന്നു തീരുമാനിക്കും. കാലിക്കറ്റ് സർവകലാശാലാ നാളെ (21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാർ അറിയിച്ചു. ഇന്നു ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകൾ ഉൾപ്പെടെയാണു മാറ്റിവച്ചത്. എസ്എസ്എൽസി, പ്ലസ്ടു, സര്‍വകലാശാല ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു