ഫ്രാങ്കോ വിചാരണ നേരിടണം; ഹർജി തള്ളി: തിരിച്ചടി

ബലാല്‍സംഗ കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണം; ഹർജി തള്ളി: തിരിച്ചടി കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണം. ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം കോടതി തള്ളി. 24ന് ഹാജരാകണം. 10 വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഫ്രാങ്കോയ്ക്കെതിരെ കുറ്റം നിലനിൽക്കുന്നതാണെന്നും കോടതി കണ്ടെത്തിയിരുന്നു. അതേസമയം, മാധ്യമങ്ങള നിയന്ത്രിക്കണമെന്ന ഹർജിയും ഫ്രാങ്കോ നൽകിയിരുന്നു. ഇതിൽ വാദം 24ന് കേൾക്കും. വിചാര വൈകിപ്പിക്കാനായിരിക്കും ബിഷപ്പിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.