വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ട;എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ സ്റ്റോക്കില്‍ കാണിച്ചതില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍നിന്ന് വെടിയുണ്ടകളും കാലി കെയ്‌സുകളും കാണാതായ സംഭവത്തില്‍ ക്യാമ്പിലെ എസ്‌ഐയെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കെഎപി അടൂര്‍ ബറ്റാലിയനിലെ എസ്‌ഐ റജി ബാലചന്ദ്രനാണ് അറസ്റ്റിലായത്. ക്യാമ്പില്‍നിന്ന് നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ സ്റ്റോക്കില്‍ കാണിച്ചതില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എസ്എപി ക്യാമ്പില്‍നിന്ന് ലോഹം കൊണ്ടുണ്ടാക്കിയ പോലീസ് മുദ്ര ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചെടുത്തിരുന്നു. മുദ്ര നിര്‍മിക്കാന്‍ വെടിയുണ്ടയുടെ കാലി കെയ്‌സുകള്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഇത് പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പോലീസ് വകുപ്പില്‍നിന്ന് 12,061 വെടിയുണ്ടകള്‍ കാണാതായെന്ന്‌ നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്