തിരുവനന്തപുരം: നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പോലീസിന്റെ നടപടി തെറ്റാണെന്നു സിപിഎം നേതാവ് വി. എസ്. അച്യുതാനന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണു പോലീസ് നടപടി തെറ്റാണെന്നു ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്. വെടിവച്ചതിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തേ പോലീസ് നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു