എസ്.ഐയെ വെടിവച്ചു കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു. : ആക്രമണം കേരളത്തിനും തമിഴ്‌നാട്ടിനുമുള്ള മുന്നറിയിപ്പ് എന്നു സൂചന,........... നെയ്യാറ്റിൻകര ;കേരള തമിഴ് നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കിടെ എസ്. ഐ യെ വെടിവച്ചു കൊന്ന സംഭവത്തിനു പിന്നില്‍ തീവൃ വാദ ബന്ധമുള്ള സംഘടനയില്‍പ്പെട്ടവരാണെന്ന് സംശയവും ഇത് കേരള തമിഴ്‌നാട് പൊലീസിനു ദീകര സംഘടനയുടെ മുന്നറിയിപ്പാണെന്നും സൂചനകളുണ്ട്.പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മിന്നല്‍വേഗത്തില്‍ ചെക്ക് പോസ്റ്റിലെത്തി അക്രമം നടത്തി രക്ഷപ്പെടുകയും കൊല്ലപ്പെട്ട കളിയിക്കാവിള പൊലീസ് സ്‌റ്റേഷനിലെ എ. എസ് .ഐ മാര്‍ത്താണ്ഡം സ്വദേശിയായ വില്‍സണ്‍ (57) നു മുമ്പ് യാതൊരു വിധഭീഷണിയോ കൊലപ്പെടുത്തത്തക്കവിധം ആരുമായും ശത്രൂ തയോ ഇല്ലാതിരുന്നതുമാണ് പ്രതികള്‍ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിലേയ്ക്ക് പൊലീസിനെ നയിക്കുന്നത്. അതേ സമയം മുഖം മൂടിധാരികളായി എത്തിയ കന്യാകുമാരി തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ഷമിദ് (25), തൗഫിഖു (27) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. ഈ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കേരള തമിഴ്‌നാട് പൊലീസിന്റെ സംയുക്ത സംഘം വ്യാപക തിരച്ചില്‍ ശക്തമാക്കി.കഴിഞ്ഞ ചെവ്വാഴ്ച തന്നെ ഇവര്‍ ഉള്‍പ്പെട്ട 6 അംഗ സംഘം തമിഴ്‌നാട് കേരള അതിര്‍ത്തികളിലും ശബരിമലപൊലുള്ള പുണ്യസ്ഥലങ്ങളിലുമായി ആക്രമണം ലക്ഷ്യം വയ്ക്കുകയാണെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് ഡി. ജി. പി തൃപ്പാടിയും, എസ്.പി രാജശ്വഖര്‍, തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കേരള ഡി. ജി. പി ലോക്‌നാഥ് ബാഹ് റ യു മാ യി കൂടിക്കാഴ്ചാ നടത്തുകയും ചെയ്തു.എ എസ്. ഐ വിന്‍സന്റ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ അബ്ദുള്‍ഷമിദിന്റെയും, തൗഫീഖ് ന്റെയും കൂട്ടുക്കാരായ രണ്ടു പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായുള്ള സുചനകളും പുറത്തു വരുന്നു. ഇവരെ ചേദ്യം ചെയ്യലിലുടെ ഏത് ഭീകര സംഘടനയില്‍പ്പെട്ടവരെന്ന സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഉച്ചയോടെ മരണപ്പെട്ട എസ് ഐ വില്‍സന്റ മൃതദ്ദേഹം മാര്‍ത്താണ്ടത്ത് എത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ. ഏഞ്ചല്‍മേരി. മക്കള്‍. ആന്റിംനിഷ, വിനിത.