നെയ്യാറ്റിൻകര:ബിജെപിയുടെ നെയ്യാറ്റിൻകര നഗരസഭാ ധർണ രാഷ്ട്രീയപ്രേരിതം; ചെയർപേഴ്സൺ . ഇന്നലെ നെയ്യാറ്റിൻകര നഗരസഭാ ക്കുമുൻപിൽ ബിജെപി കൗൺസിലർമാരും ബിജെപി പ്രവർത്തകരും ചേർന്ന് ധർണ്ണ നടത്തിയിരുന്നു. നഗരസഭയിൽ അഴിമതിയുണ്ടന്നും, കഴിവുകെട്ടനഗരസഭയാണെന്നും,വികസന മുരടിപ്പ് നഗരസഭാ പ്രദേശത്തെ ബാധിച്ചുവെന്നും ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാനജനറൽ സെക്രെട്ടറി എംടി രമേശ് ഉത്‌ഘാടനം ചെയ്തു.ബിജെപി കൗൺസിലർമാർ ഉപവാസ ധർണ്ണയിൽ പങ്കെടുത്തു.രെഞ്ജിത്‌ചന്ദ്രൻ,ചന്ദകിരൺ,മഞ്ചത്തല സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു .എന്നാൽ നെയ്യാറ്റിൻകര ബിജെപിയുടെ നഗരസഭാ ധർണ്ണ രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു ആർ ഹീബ ആരോപിച്ചു. നഗരസഭാ പ്രദേശത്തെ പൊതു ശ്മശാനം എന്നത് നഗരസഭാ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.ശ്മശാനത്തിൻറെ ടെൻഡർ നടപടികൾ എല്ലാം പൂർത്തിയായ വേളയിലാണ് ഈ ആവശ്യമുന്നയിച്ചു കൊണ്ട് ബിജെപിയുടെ ധർണ പ്രഹസനമായി മാറുന്നത്. നഗര സഭയ്ക്കെതിരെ യും ചെയർപേഴ്സൻ എതിരെയും കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു .യാതൊരു തെളിവുകളുമില്ലാത്ത വെറും ആരോപണങ്ങൾ ആയി അഴിമതി ആരോപണം മാറി എന്നും, നട്ടാൽ കുരുക്കാത്ത നുണകൾ ജനം പുശ്ചി്ച്ചു തള്ളു്ളുമെന്നും ചെയർപേഴ്സൻ പറഞ്ഞു. എന്നാൽ ബിജെപി നഗരസഭാ കൗൺസിലർ ക്കെതിരെ ഒരു അഴിമതി ആരോപണം ചെയർ പേഴ്സ്ൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് പരാതിയും ലഭിച്ചിട്ടുണ്ട് .ഇത് മറയ്ക്കാനാണ് ബിജെപി നഗരസഭയ്ക്കെ്ക്കെതിര അഴിമതി ആരോപണവുമായി രംഗത്തുവന്നത് .വഴിവിളക്കുകൾ കത്തുന്നില്ല എന്ന വിഷയത്തിൽ തീരുമാനം കൈകൊണ്ട വേളയിലാണ് ലൈറ്റുകൾ കത്തുന്നില്ല എന്ന് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് അതിനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുണ്ട് .ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകം ജനങ്ങൾ അവജ്ഞതയോടെ തള്ളു്മെന്ന് ചെയർപേഴ്സൺ ഡബ്ള്യൂ.ആർ.ഹീബ പറഞ്ഞു.വരും ദിവസങ്ങളിൽ ശക്തമായ സമരപരുപാടികളുമായി ബിജെപി രംഗത്തുവരുമെന്നു നഗരസഭയ്ക്കമ്മിറ്റി മാധ്യമങ്ങളെ അറിയിച്ചു. ഫോട്ടോ ;നെയ്യാറ്റിൻകര നഗരസഭക്കുമുന്നിൽ ബിജെപി കൗൺസിലർമാരും ബിജെപി പ്രവർത്തകരും ചേർന്ന് നടത്തിയ ധർണ്ണ സംസ്ഥാന സെക്രെട്ടറി എംടി രമേശ് ഉത്‌ഘാടനം ചെയ്യുന്നു