കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം തിരുവനന്തപുരത്തു സമാപിച്ചു .......... തിരുവനന്തപുരം ;കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം കഴിഞ ദിവസം തിരുവനന്തപുരത്തു സമാപിച്ചു കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് ബാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡൻറ് മണി വസന്തം ശ്രീകുമാർ സ്വാഗതം ആശംസിച്ചു. രാവിലെ ഹോട്ടൽ ചിരാഗിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥികളായി വി.എസ് ശിവകുമാർ എം എൽ എ, ഐ എൻ.റ്റി.യു.സി അഖിലേന്ത്യ സെക്രട്ടറി പാലോട് രവി , ബിജെപി സംസ്ഥാന സെക്രട്ടറി പത്മകുമാർ, കെ.ജെ - യു സംസ്ഥാന സെക്രട്ടറി അനിൽ ബിശ്വാസ്, സംസ്ഥാന സമിതി അംഗം ഗ്രീകണ്ഠൻ നായർ , ജില്ലാ ഭാരവാഹികളായ ബിജു കൊപ്പം , സുരേഷ് എസ് എസ് , ഡീ രതികുമാർ, രാകേഷ് എസ്.പി ,സിന്ധു കൃഷ്ണ ,വിനു: എസ്.ആർ തുടങ്ങിയവർ പ്രസംഗിച്ചു. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് വേണ്ടിയാണ് മാധ്യമപ്രവർത്തകർ പേന എടുക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വെല്ലുവിളികൾ തുടരുകയാണ് ഈ സാഹചര്യത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ നടത്തുന്ന ജില്ലാസമ്മേളനം പ്രസക്തമാണെന്ന് മന്ത്രി കടകംപള്ളി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അംഗങ്ങളുടെ ക്ഷേമനിധി നടപ്പിലാക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. ഉച്ചക്ക് നടന്ന യോഗത്തിൽ ജില്ലാഭാരവാഹിക ളെ തിരഞ്ഞെടുത്തു . ഫോട്ടോ ; കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനംഹോട്ടൽ ചിരാഗിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു.