ആർ ഡി ഓ യുടെ ഉത്തരവിന് പുല്ലുവില .പുതിയ ഉത്തരവുമായി തഹസിൽദാർ

ആർ ഡി ഓ യുടെ ഉത്തരവിന് പുല്ലുവില .പുതിയ ഉത്തരവുമായി തഹസിൽദാർ .......... ആർ ഡി ഓ യുടെ ഉത്തരവിനെ പുല്ലുവില നൽകി കീഴ് ഉദ്ദ്യോഗസ്ഥൻ തഹസിൽദാർ പുതിയ ഉത്തരവ് ഇറക്കി കാര്യങ്ങൾ നടപ്പിലാക്കുന്നു. തിരുവനന്തപുരം താലൂക്കിൽ അണ്ടൂർകോണം പഞ്ചായത്തിൽ ആണ് സംഭവങ്ങൾ അരങ്ങേറുന്നത് . അണ്ടൂർകോണം കോവിൽ വീട്ടിലെ സുധീറിൻറെ വീടിനു സമീപത്തെ ശൗചാലയത്തിന്റെ ടാങ്ക് മാറ്റി സ്ഥാപിക്കാൻ എംസി.4/19 ജനുവരി 28 നു ഒരു ഉത്തരവ് തിരുവനന്തപുരം ആർ ഡി ഓ അയൽവാസിയായ എതിർ കക്ഷിക്ക്‌ നൽകിയിരുന്നു.ഇത് അണ്ടൂർക്കോണം വില്ലേജ് ഓഫീസറുടെ 26/09/18ലെ റിപ്പോർട്ടിന്മേലാണ്. എന്നാൽ തിരുവനന്തപുരം തഹസിൽദാർ എഫ്5/-4962/19 നമ്പറായി മറ്റൊരുഉത്തരവ് 22/11/19ൽ തിരുത്തി പുറപ്പെടുവിച്ചു. തൻറെ വീടിനു മുൻപിൽ ഉള്ള, എതിർ കക്ഷിയുടെ ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് മാറ്റി ചട്ടങ്ങൾക്ക് വിധേയമായി ശാസ്ത്രീയമായി സ്ഥാപിക്കാൻ ആർ ഡി ഓ ഉത്തരവിറക്കിയിട്ടും അതിനെ മറികടന്നു തഹസീൽദാർ RDO യുടെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് ഇറക്കി എതിര്കക്ഷികൾക്ക് അനുയോജ്യമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. സുധീറിന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും ആരോഗ്യത്തിനും നിലവിലെ സെപ്റ്റിക് ടാങ്ക് ഭീഷണിയാണ് എന്ന അണ്ടൂർക്കോണം വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്‌ നിലനിൽക്കുമ്പോൾ ആണിത്. എതിർകക്ഷിയുടെ 7.5 cent വീടിരുപ്പ് വസ്തുവിന്റെ ചുറ്റുമതിലിനുള്ളിൽ, സുധീറിന്റെ വീട്ടുമുറ്റത്തേക്കും വഴിയിലേക്കും പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക്, മാറ്റിസ്ഥാപിക്കാൻ പഞ്ചായത്തിൽ നിന്നുള്ള 2 നോട്ടീസും അവഗണിച്ചു കൊണ്ടാണ് ഇന്നലെ വീണ്ടും സുധീറിന്റെ പുരയിടത്തിനു സമീപം പഞ്ചായത്തിന്റെ ചട്ടങ്ങൾക്കു വിരുദ്ധമായി സെപ്റ്റിക് ടാങ്ക്ന് ള്ള ഒരു കുഴികൂടിയെടുത്തിട്ടുള്ളത് .പഴയടാങ്കിലേതു കവിയുന്നതനുസരിച്ചു ഒഴുക്കിവിടാനാണ് പുതിയ കുഴിയെടുത്തിരിക്കുന്നത് എന്ന് സുധീർ ആവലാതിപ്പെടുന്നു. 22.11.2019 ഇൽ f-5/4962/19 എന്ന നമ്പർന് മേൽ സ്ഥലം തഹസിൽദാർ, RDO യുടെ ഉത്തരവ് തിരുത്തി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. 2.5 മീറ്റർ വീതി മാത്രമുള്ള എതിർകക്ഷിയുടെ പുരയിടത്തിൽ അയല്വാസികളുടെ സമ്മതം ഇല്ലാതെയും ശാസ്ത്രീയമായും നിയമവിധേയം ആയും നിർമിക്കാൻ സാധ്യമല്ല. അത്തരത്തിൽ നിർമാണം നടന്നാൽ സുധീറിനും കുടുംബത്തിനും ഭാവിയിലും ഇതേപ്രശ്നങ്ങൾ ഇനിയും നേരിടേണ്ടി വരുന്നതാണ്. നിലവിലെ പൊട്ടിയൊലിക്കുന്ന മാൻഹോളും ഡ്രൈനേജ് പൈപ്പും മലിനജലം ഒഴുകുന്ന പൈപ്പും മാറ്റി സ്ഥാപിക്കാൻ എതിർകക്ഷി വിസമ്മതം അറിയിച്ചു. കഴിഞ്ഞു.2018ലെ പ്രളയകാലത്ത് സുധീറിന്റെ വീട്ടിലേക്കും മുറ്റത്തേക്കും വഴിയിലേക്കും ഇടിഞ്ഞു വീണ മതിലിന്റെ ശേഷിക്കുന്ന മതിൽ ഭാഗം സുധീറിന്റെ ജീവനും സ്വത്തിനും ഭീഷണി ആയതിനാൽ അത്‌ പൊളിച്ചു മാറ്റണമെന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. അത്‌ വീണ്ടും നിലനിർത്താനുള്ള തയാറെടുപ്പിലാണ്. അത്‌ സംഭവിച്ചാൽസുധീറിന്റെ വീട്ടിലേക്കുള്ള ശുദ്ധ വായുവും വെളിച്ചവും പോലും തടസപ്പെടുമെന്നുള്ളതും വസ്തുതയാണ്. സുധീറിന്റെ വീടിന്റെ മുൻവശമായ പടിഞ്ഞാറു വശത്തുള്ള എതിർ കക്ഷിയുടെ നിലവിലുള്ള മതിൽ ശുദ്ധ വായുവും വെളിച്ചവും പൂർണമായും തടസ്സപ്പെടുതിയിട്ടുള്ള അവസ്ഥ ആണ് നിലവിൽ ഉള്ളത്. അതിനാൽ നീതിക്കായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുധീർ ഫോട്ടോ : പുരയിടത്തിനു സമീപം നിയമവിരുദ്ധമായി ശൗചാലയത്തിനുള്ള ടാങ്കിനു പുറമെ ഇന്നലെയെടുത്ത പുതിയ കുഴി