നെയ്യാറ്റിൻകര പോലീസിന് ജനകീയ മുഖം: ......... ഹീറോ പ്രദീപു തന്നെ ................ ഡി.രതികുമാര്‍.;തിരുവനന്തപുരം news desk............. : നെയ്യാറ്റിൻകര പോലീസിന് ജനകീയ മുഖം. ഹീറോ പ്രദീപു തന്നെ.ആക്ഷൻ ഹീറോ ബിജു വിലെ നിവിൻ പോളി സിനിമയിൽ തുടങ്ങിവച്ച കാര്യങ്ങൾ നെയ്യാറ്റിൻകരപോലീസ് സ്റ്റേഷനിൽ പ്രദീപു നടപ്പിൽ വരുത്തിയോ എന്ന് പോലും നാട്ടുകാർ സംശയിക്കുന്നു.ഇത്തരത്തിൽ നെയ്യാറ്റിന്‍കര പോലീസിനു ജനകീയമായ മുഖം കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികൾ.കുറെ നാളായി ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ ആഗ്രഹമായിരുന്നു നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ മാറ്റത്തിൻറെ പാതയിലെത്തിക്കണമെന്ന് .ഈ സമയത്താണ് കഴിഞ്ഞ വര്‍ഷം സി.ഐ.പ്രദീപ്.ജെ നെയ്യാറ്റിന്‍കര പോലീസ് സ്റേഷനിൽ സി.ഐആയി ചുമതലയേറ്റെടുക്കുന്നത്.കാഞ്ഞിരംകുളം,പുതിയതുറ,സ്വദേശിയായ ഈയുവാവ് കൊട്ടാരക്കരയിൽഎസ്‌ഐ.ആയിത്തുടക്കം ,തിരുവന്തപുരത്തും,കൊല്ലംജില്ലയിലുംസേവനംനടത്തിയിട്ടുണ്ട്.വിജിലസ്,ക്രൈം ബ്രാഞ്ച്,തുടങ്ങിഒടുവിൽ .സി.ഐ ആയി നെയ്യാറ്റിൻകരയിൽ. പൊതുപ്രവർത്തകരുടെയും,വ്യാപാരിവ്യവസായികളുടെയും ,വിവിധ സന്നദ്ധപ്രവർത്തകരുടെയും,സഹായത്തോടെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷന് ജനകീയ മുഖം ലഭിക്കുവാൻ പ്രദീപ് ശ്രമം തുടങ്ങി .പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുന്നവര്‍ക്ക് മാന്യമായ സമീപനവും നീതിയും ഉറപ്പാക്കുന്നതിനുള്ള ശ്രദ്ധ പ്രീദീപിനെ വ്യത്യസ്തനാക്കിയിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പ്രീദീപിനു പോലീസ് സേനയിലും സാധാരണക്കാര്‍ക്കിടയിലുംനല്ലമതിപ്പായിരുന്നു.മാരായമുട്ടത്തുതൊണ്ണൂറുകാരിക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടവിഷയത്തിലും ,മറ്റുനിരവധിക്കേസുകളിലും നടപടികൾകൈക്കൊള്ളുകയും,അടുത്തിടെനടന്ന മല്ലിക ക്കേസിലും ശക്തമായ നടപടികൾ കൈക്കൊണ്ട നെയ്യാറ്റിൻകര ഡി.വൈ.എസ്.പി.അനിൽകുമാറിൻറെയും,എസ്.ഐ സെന്തിൽകുമാറിന്റെയും,ട്രഫിക് എസ് ഐമോഹനന്റെയും,പോലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ സഹകരണമാണ് തന്‍റെ വിജയത്തിനു പിന്നിലെന്ന് കുറ്റവാളികളുടെ പേടി സ്വപ്നമായ പ്രദീപ് പറയുന്നത്.ഇവിടെ പരാതി കൊടുക്കാനും വിവരങ്ങള്‍ ധരിപ്പിയ്ക്കാനും ഇടനിലക്കാരുടെ ആവശ്യമില്ല.സിഐ.യെ ഏത് സമയത്തും സാധാരണക്കാര്‍ക്കു നേരിട്ട് കാണാം,ഫോണില്‍ വിളിക്കാം . സഹായവുമായി നെയ്യാറ്റിൻകര പോലീസ് ടീം റെഡി.പരാതികള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നു.കേസുകൾ കുറഞ്ഞതോടെ പോലീസ് സ്റ്റേഷന് സമീപത്തെതട്ടുകടയും പൂട്ടി.സ്റ്റേഷന്‍ പരിധിയിലെ കഞ്ചാവ് വില്പന,വ്യാജചാരായ നിര്‍മ്മാണം,സ്പിരിറ്റ് കടത്ത് ,പാന്‍മസാലകച്ചവടം തുടങ്ങിയ സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു പ്രദീപ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും മോഷണങ്ങളും കുറഞ്ഞത് നെയ്യാറ്റിൻകര പോലീസിനു അഭിമാനകരമായ നേട്ടമാണ് . കൊടിയുടെ നിറമനുസരിച്ചുള്ള പരാതി പരിഹാരത്തിനു അറുതിയായി . .ഗുണ്ടാസംഘങ്ങള്‍,അനധികൃത പാറക്വോറികള്‍,ബ്ലേഡ് മാഫിയ,പൊതുനിരത്തിലെ അതിക്രമങ്ങള്‍,വാഹനങ്ങളുടെ ഓവര്‍ സ്പീഡ് , അയല്‍സംസ്ഥാനത്തുനിന്നുള്ള കളളക്കടത്ത് തുടങ്ങിയവയെ അമര്‍ച്ച ചെയ്യുന്നതിന് നെയ്യാറ്റിൻകര പോലീസ് കര്‍ശനനടപടിയെടുത്തു.നെയ്യാറ്റിൻകര നിവാസികളുടെ സ്വൈര ജീവിതം നിലനിര്‍ത്തുന്നതിന് ഇനിസി.ഐ.പ്രദീപ് ഉണ്ടാകില്ല. വരുന്ന പുതു വർഷത്തിൽ പൊൻമുടിക്കാർക്ക് ഈ ഉദ്യോഗസ്ഥൻറെ സേവനം ലഭിച്ചു തുടങ്ങും. ഫോട്ടോ :നെയ്യാറ്റിൻകര സി.ഐ.പ്രദീപ്.ജെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കുന്നു