കെഎസ്ആര്‍ടിസിയെ തന്നെ ഏല്‍പ്പിച്ചാല്‍ പുഷ്പം പോലെ ലാഭത്തിലാക്കുമെന്ന് ടോമിന്‍.. തച്ചങ്കരി... തിരുവനന്തപുരം ;;.......... താന്‍ എംഡിയായിരിക്കെ ഒരിക്കല്‍ പോലും ശമ്പളം മുടങ്ങിയിട്ടില്ല. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നു തന്നെ ശമ്പളം കൊടുക്കാമെന്ന അവസ്ഥയിലായിരുന്നു താന്‍ പടിയിറങ്ങുമ്പോഴെന്നും തച്ചങ്കരി പറഞ്ഞു. യൂണിയനുകളെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കിയാല്‍ കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന സര്‍വീസാണ് കെഎസ്ആര്‍ടിസിയുടേത്. ഡീസലിനും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാനുള്ള വരുമാനം കോര്‍പ്പറേഷന് നിലവിലുണ്ട്. അനാവശ്യ ജീവനക്കാരെ അടിയന്തിരമായി അവിടെനിന്നും മാറ്റണം. താന്‍ എംഡിയായി ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ പറയുന്ന കാര്യമായിരുന്നു ഇത്. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജോലിയില്ലാതെ അവിടെയുണ്ട്. അവരെ കെഎസ്ആര്‍ടിസിയില്‍ നിന്നും മാറ്റിയാല്‍ ചെലവ് കുറയ്ക്കാനാകും. 12,000 ജീവനക്കാനാണ് അനാവശ്യമായി കോര്‍പ്പറേഷനിലുള്ളത്.......... ഇവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. അന്ന് യൂണിയന്‍ നേതാക്കളും വകുപ്പു മന്ത്രിയും തനിക്കെതിരെ രംഗത്തു വന്നു. കൃത്യമായി പണിയെടുക്കുന്നവരെ മതി കെഎസ്ആര്‍ടിസിക്കെന്നും താന്‍ പറഞ്ഞിരുന്നു. ഇതോടെ പലരും അവിടെ എനിക്ക് ശത്രുക്കളായി. ഇപ്പോഴും വൈകിയിട്ടില്ല. ഈ സ്ഥാപനത്തെ രക്ഷപ്പെടുത്താനാകും. നമ്മുടെ നാട്ടില്‍ രണ്ട് സ്വകാര്യ ബസുള്ളയാള്‍ പോലും ബെന്‍സ് കാറില്‍ വിലസുന്നു. അങ്ങനെയുള്ളപ്പോള്‍ കെഎസ്ആര്‍ടിസിക്ക് എത്ര ബസുകളാണുള്ളത്. എന്തുകൊണ്ട് അതിനെ ലാഭത്തിലാക്കിക്കൂടായെന്നും തച്ചങ്കരി ചോദിക്കുന്നു.......... നിലവിലെ വരുമാനത്തില്‍ നിന്ന് ചെലവുകള്‍ നോക്കാന്‍ സാധിക്കും. എനിക്ക് ശ്വാസമുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിരിക്കുമെന്ന് എംഡിയായി ചുമതലയേറ്റപ്പോള്‍ പറഞ്ഞിരുന്നു. അത് താനിപ്പോഴും പറയുന്നു, എന്നെ ആ സ്ഥാപനം ഏല്‍പ്പിച്ചാല്‍ ലാഭത്തിലാക്കുകയും ജീവനക്കാരുടെ ശമ്പളം നല്‍കുകയും ചെയ്യും, ഒരു മുടക്കവുമില്ലാതെ. ജനങ്ങളെ കെഎസ്ആര്‍ടിസിയുമായി കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് ഈ സ്ഥാപനം. അല്ലാതെ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടിയല്ല. പൊതുജനം ഉണ്ടെങ്കിലേ ഈ സ്ഥാപനം നിലനില്‍ക്കൂ. അതു മനസിലാക്കി പണിയെടുക്കുന്നവരുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകുമെന്നും തച്ചങ്കരി