വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം ;രണ്ടുപേര്‍ അറസ്റ്റില്‍....

വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം ;രണ്ടുപേര്‍ അറസ്റ്റില്‍.... പാറശ്ശാല ;.വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. അമരവിള സ്വദേശികളായ പ്രതീഷ് (19), അരവിന്ദ് (23 ) എന്നിവരാണ് പിടിയിലായത്.17 കാരിയായ യുവതിയെ പ്രണയം നടിയ്ക്കുകയും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ധാനം നല്‍കി പീഡിപ്പിച്ചു എന്നതാണ് പരാതി. സംഭവത്തേ തുടര്‍ന്ന് പാറശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.അരവിന്ദ് മറ്റ് രണ്ട് പോസ്‌കോ കേസ്സുകളിലെയും പ്രതിയാണ്. ഇരുവരെയും മേല്‍ നടപടി സ്വീകരിച്ച് കോടതിയില്‍ ഹാജരാക്കി.ചിത്രം. പോലീസ്സ് പിടിയിലായ പ്രതീഷ് (19), അരവിന്ദ് (23 )