ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം പുറത്തെടുത്തു...... നാഗർകോവിൽ .. കൊച്ചി ഉദയംപേരൂരില്‍ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുവാനാണ് പുറത്തെടുത്തത്.. തിരുനെല്‍വേലിയില്‍ പൊലീസ് മറവ് ചെയ്ത മൃതദേഹമാണ് മൂന്ന് മാസത്തിനു ശേഷം വീണ്ടും പുറത്തെടുക്കുന്നത്. മൃതദേഹം വിദ്യയുടേതെന്ന് ഉറപ്പിക്കുകയും മരണകാരണം സ്ഥിരീകരിക്കുകയുമാണ് റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. വിദ്യ കൊലപാതകത്തിലെ ശാസ്ത്രീയ തെളിവ് ശേഖരണത്തിന്റെ നിര്‍ണായക ഘട്ടമാണ് ഇന്ന് തിരുനെല്‍വേലിയില്‍ നടക്കുന്ന റീ പോസ്റ്റുമോര്‍ട്ടം. കാമുകിയായ സുനിതക്കൊപ്പം താമസിക്കാനായി വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രേംകുമാറിന്റെ മൊഴി. സെപ്തംബര്‍ 21ന് പുലര്‍ച്ചെ തിരുവനന്തപുരം പേയാട്ടെ വില്ലയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ റോഡരുകില്‍ മൃതദേഹം ഉപേക്ഷിച്ചെന്നും പറയുന്നു. ഈ മൊഴി ശരിവയ്ക്കുന്ന തരത്തില്‍ തിരുനെല്‍േവലിക്കടുത്തെ വള്ളിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് തിരിച്ചറിയാത്ത മൃതദേഹം ലഭിക്കുകയും പൊലീസ് ഏറ്റെടുത്ത് മറവ് ചെയ്യുകയും ചെയ്തിരുന്നു. ആ മൃതദേഹമാണ് ഇന്ന് പുറത്തെടുക്കുന്നത്. രണ്ട് ലക്ഷ്യങ്ങളാണ് പ്രധാനമായും റീ പോസ്റ്റുമോര്‍ട്ടത്തിനുള്ളത്. തിരുനെല്‍വേലിയില്‍ മറവ് ചെയ്ത മൃതദേഹം വിദ്യയുടേതാണെന്ന് സ്ഥിരീകരിക്കണം. അതിനായി മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനക്കും. രണ്ടാമത്തെ ലക്ഷ്യം മരണകാരണം ഉറപ്പിക്കലാണ്. കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം വിദ്യയുടേതെങ്കില്‍ ഇത് തന്നെയാണോ മരണകാരണമെന്നും റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ ഉറപ്പിക്കാം. മറവ് ചെയ്യുന്നതിന് മുന്‍പ് തമിഴ്‌നാട്ടില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വിശദമായി പറഞ്ഞിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലുള്ള പോസ് സ്റ്റുമാട്ടം നടപടികള്‍ക്ക് അന്വേഷണച്ചുമതലയുള്ള ഉദയംപേരൂര്‍ സി ഐയുടെ സഹായം തേടും.