കാലിൽ വെടിയേറ്റ യുവാക്കൾ ആശുപത്രിയിൽ അഴിഞ്ഞാടി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു ................................. നെയ്യാറ്റിൻകര;കാലിൽ വെടിയേറ്റ യുവാക്കൾ ആശുപത്രിയിൽ അഴിഞ്ഞാടി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയിൽ കാലിൽ വെടിയേറ്റ് ചികിത്സക്കെത്തിയ യുവാക്കളാണ് കഴിഞ്ഞ ദിവസം അഴിഞ്ഞാടിയത് .ഒൻപതാം വാർഡിലാണ് കാലിൽ വെടിയേറ്റ യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്.കഞ്ചാവിന് അടിമയായിരുന്ന ഇവർ ഡ്യൂട്ടി നേഴ്‌സ് മാരോട് മോശം പെരുമാറ്റം ആയിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.വാർഡിൽ ബഹളം കേട്ട് എത്തിയ ഫ്രാങ്ക്ളിൻ ,സത്യരാജ് തുടങ്ങി സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചതായിആശുപത്രി സൂപ്രണ്ട് വത്സല പോലീസിൽ പരാതി നൽകിയിരുന്നു.നെയ്യാറ്റിൻകര എസ്.എഛ്.ഓ പ്രീദീപ് കുമാറിൻറെ നേതൃത്വത്തിൽ കാസ്റ്റിഡിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ രണ്ടു പേരെ ജൂവനൈൽ ഹോം ലേക്ക് മാറ്റി.കാലിൽ യുവാവിന് വെടിയേറ്റ സംഭവം കൂടുതൽ അന്വേഷണം തുടങ്ങി.യുവാക്കൾക്ക് കഞ്ചാവ് എത്തിക്കുന്നവരെ പറ്റിയും എസ്.ഐ സെന്തിൽ കുമാറിൻറെ നേതൃത്വത്തിൽ അന്ന്വേഷണം തുടങ്ങിയിട്ടുണ്ട്