സമ്പൂർണ്ണ ലഹരി വിമുക്ത പദ്ധതി സ്കൂളുകളിൽ.......... നെയ്യാറ്റിൻകര : കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ എല്ലാ സ്കൂൾ കളും ഉൾപ്പെടുത്തി കൊണ്ട് ലഹരി വിമുക്ത പദ്ധതി തുടക്കം ക്കുറിച്ചു . കഴിഞ്ഞ ദിവസം വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ ലഹരി വിമുക്ത സ്കൂളിൽ തുടക്കം കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽ സി ജയ ചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഡൻസ്റ്റൻ സി സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്, ഹെഡ് മിസ് ട്രെസ്റ്റ് ലൈല പ്രകാശ്, വാർഡ് മെമ്പർ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തകൻ രാജൻ ബോധവൽക്കരണ ക്ലാസുകൾ നേതൃത്വം നൽകി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.