നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ നേട്ടം ആർക്ക് .വീഡിയോ കാണാം നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്നലെ നടന്ന നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്യം നൽകിയ പാനലിന് മിന്നുന്ന വിജയം. ആകെ പോൾ ചെയ്ത മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഒൻപത് വോട്ടിൽ രണ്ടായിരത്തി എണ്ണൂറ്റിമുപ്പത്തിയൊന്ന് വോട്ടുകൾ കരസ്ഥമാക്കിയാണ് എൽഡിഎഫ് വിജയം കരസ്ഥമാക്കിയത്. യുഡിഎഫ് നേതൃത്വം നൽകിയ പാനലിന് ആകെ ആയിരത്തി മുപ്പെത്തെട്ട് വോട്ടുകൾ മാത്രമെ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ. നെയ്യാറ്റിൻകര താലൂക്കിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള നൂറ്റി നാല്തോളം സഹകരണ സംഘങ്ങളിലെ ജീവനക്കാരും ബോർഡ് മെമ്പേഴ്സും ആണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ അഞ്ചു വർഷമായി സർക്കിൾ സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലായിരുന്നു. പ്രളയാനന്തര കേരളത്തിലെ കെയർ ഹോം പദ്ധതി നടപ്പിലാക്കിയതും, കേരളബാങ്ക് എന്ന കേരളത്തിൻറെ സ്വന്തം ബാങ്കിന് റിസർവ് ബാങ്ക് അംഗീകാരം ലഭ്യമാക്കിയത്, പ്രസ്ഥാനത്തെ അഴിമതി മുക്തമാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചതും എൽഡിഎഫ് തുണയായി. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ ആയി സിപിഎമ്മിലെ എസ് അജയകുമാർ, എ പ്രതാപചന്ദ്രൻ, ചെറുകോട് മുരുകൻ സിപിഐയിലെ എൻ ഭാസുരംഗൻ എന്നിവരും സഹകരണ യൂണിയൻ അംഗങ്ങളായി സി.പി.എമ്മിലെ ബി.എസ്ചന്തു, എസ്. സപേശൻ, എസ്. സന്തോഷ് കുമാർ, ജെ.എൽ സജിൻ, കെ. ശിവരാജൻ, പി. പ്രമോദ് ,ജനതാദളിലെ എൻ. ശാന്തകുമാരി എന്നിവരെയും തിരഞ്ഞെടുത്തു