പണി പൂർത്തിയാക്കിയ 110 കെവി സബ്സ്റ്റേഷൻ ഉത്‌ഘാടനം

പണി പൂർത്തിയാക്കിയ 110 കെവി സബ്സ്റ്റേഷൻ ഉത്‌ഘാടനം ............................... നെയ്യാറ്റിൻകര ; ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ പത്ത് മണുക്കൂറിലേറെ ലോഡ്ഷെഡിംഗ് ഉള്ളപ്പോൾ ഒന്നരകോടിയോളം വൈദ്യുതി കണക്ഷനുളള ഈ കൊച്ചുസംസ്ഥാനത്തിൽ പവർകട്ട് ഇല്ലാ എന്നത് എടുത്ത് പറയത്തക്കനേട്ടം തന്നെയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. നെയ്യാറ്റിൻകരയിൽ പുതുതായി പണി പൂർത്തിയാക്കിയ 110 കെവി സബ്സ്റ്റേഷൻ വഴുതൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമുളള വൈദ്യുതിയുടെ മുപ്പത് ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ആവശ്യമുളള ബാക്കി വൈദ്യുതി വിലയ്ക്ക് വാങ്ങുകയാണ്. ഇതിന് പരിഹാരം കാണുക എന്നതാണ് അടുത്ത ദൗത്യം. അതിന് സൗരോർജം മാത്രമാണ് ഏകമാർഗം. അതിന് സർക്കാർ മുന്തിയ പരിഗണന നൽകുകയുമാണ്. 66 കെവി സബ്സ്റ്റേഷനുകൾ 110 കെവി ആക്കുന്നതോടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുമാകും, പ്രസരണത്തിലുണ്ടാകുന്ന ചോർച്ച തടയാനുമാകും. സർക്കാർ നടപ്പിലാക്കിയ സമ്പൂർണ വൈദ്യുതീകരണത്തിലൂടെ 1,56000 പേരുടെ വീടുകളിലാണ് വൈദ്യുതി എത്തിക്കാനായതെന്നും മന്ത്രി പറഞ്ഞു. കെ ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ള്യുആർ ഹീബ, വൈസ് ചെയർമാൻ കെകെ ഷിബു, സിപിഐഎം ഏര്യാ സെക്രട്ടറി പികെ രാജ്മോഹൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ അയ്യപ്പൻനായർ‌, എൽ‌ഡിഎഫ് നിയോജകമണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, ജനതാദൾ(എസ്)മണ്ഡലം പ്രസിഡൻറ് നെല്ലിമൂട പ്രഭാകരൻ, എൻസിപി ജില്ലാ പ്രസിഡൻറ് ആറാലുംമൂട് മുരളീധരൻനായർ, കോൺഗ്രസ്(എസ്) ജില്ലാ ജനറൽ സെക്രട്ടറി ആർ മുരുകേശനാശാരി, വ്യാപാരി വ്യവസായി സമിതി ഏര്യാ സെക്രട്ടറി എം ഷാനവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിസിഡൻറ് മഞ്ചത്തല സുരേഷ് എന്നിവർ സംസാരിച്ചു. ചീഫ് എൻജിനീയർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസിമിഷൻ വിഭാഗം ഡയറക്ടർ എൻ വേണുഗോപാൽ സ്വാഗതവും, ഡെപ്യൂട്ടി ചീഫ്എൻജിനീയർ ബി മോഹനകുമാർ നന്ദിയും പറഞ്ഞു.