കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ  സമ്മേളനം;:ബാലരാമപുരത്ത്

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ  സമ്മേളനം   :  ബാലരാമപുരത്ത് .............   തിരുവനന്തപുരം  : കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന അനുസ്മരണവും പുഷ്പാർച്ചനയും ബാലരാമപുരം യുവമോർച്ച പഞ്ചായത്ത് കമ്മറ്റി ആചരിച്ചു.. അനുസ്മരണ സമ്മേളനം ബി.ജെ.പി ദക്ഷിണ മേഖല ഉപധ്യക്ഷൻ ശ്രീ വെങ്ങാനൂർ സതീഷ് ഉൽഘാടനം ചെയ്തു സംസാരിച്ചു...........   ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ   1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധിക്കപ്പെടുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമിസംഘം കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു........... അനുസ്മരണ ചടങ്ങിൽ ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് ശ്രീ.ബി രാധകൃഷ്ണൻ, യുവമോർച്ച സംസ്ഥാനസമിതി അംഗം പൂക്കുളം സതീഷ്, കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ്, അരുൺ, അഭിലാഷ് അയോധ്യ, ഷിബു, ബി.ജെ.പി സൗത്ത് മേഖല പ്രസിഡന്റ് അനിൽ രാജ്, നോർത്ത് മേഖല പ്രസിഡന്റ് ബിജു, യുവമോർച്ച നോർത്ത് പ്രസിഡന്റ് ശ്രീജിത്ത് , സൗത്ത് മേഖല പ്രസിഡന്റ് കെ.ജെ ശ്രീജിത്ത്, യുവമോർച്ച സൗത്ത് സെക്രട്ടറി നിതിൽ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.