ലൂമിയറിന്റെ വെല്ലുവിളി ;മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും 

ലൂമിയറിന്റെ വെല്ലുവിളി ;മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും  മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച് അഞ്ചൽ സ്കൂളിൽ അഭ്യാസപ്രകടനം നടത്തിയ ലൂമിയർ ബസിന്‍റെ ഉടമകൾ. ഡ്രൈവർമാരുടെ ലൈസൻസ് രണ്ടു മാസത്തേക്ക് റദ്ദാക്കാനേ കഴിയൂ എന്നും അതു കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും ലൂമിയർ ബസ് ഉടമ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിനോദ യാത്ര കഴിഞ്ഞ് മടങ്ങി എത്തിയ ലൂമിയർ ട്രാവൽസിന്‍റെ രണ്ട് ബസുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസമാണ് പിടിച്ചെടുത്തത്. ബസുകൾ നിയമലംഘനം  നടത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസുകൾ താത്കാലികമായി സസ്പൻഡ് ചെയ്യാനും തീരുമാനിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലെ സ്പീക്കറുകളും ലൈറ്റ് സെറ്റിങ്ങുകളുമുള്‍പ്പെടെയുള്ള അധികമായി ഘടിപ്പിച്ചിരുന്ന സംവിധാനങ്ങള്‍ ബസുടമകള്‍ അഴിച്ചുമാറ്റിയിരുന്നു. ഇതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നത്. ബസിലെ ഡ്രൈവര്‍മാരുടെ വാഹനം ഓടിച്ചുള്ള പരിചയം വളരെ വലുതാണ്. രണ്ടുമാസത്തിന് ശേഷം അവര്‍ തന്നെ ഈ ബസുകള്‍ ഓടിക്കുമെന്നും ബസുടമകള്‍ പറയുന്നു. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് ലൂമിയര്‍ ബസിലെ ഡ്രൈവറിനെതിരെ നടപടിയെടുത്തത്. ഇതിന് പിന്നാലെ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കാനുള്ള നീക്കവും മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് വെല്ലുവിളിയുമായി ബസുടമകള്‍ വന്നിരിക്കുന്നത്.