കുട്ടിപ്പോലീസിനു പത്തു വയസ്സ്; ശിശു ദിനത്തിൽ പത്തിന പരിപാടികളുമായി എസ്.പി.സി നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം ;കേരളാ പൊലീസിൻറെ നിയന്ത്രണത്തിൽ തുടങ്ങിയ എസ്.പി.സി ക്ക് പത്തു വയസ്സ് തികയുമ്പോൾ പത്തു കർമ്മ പദ്ധതികളുമായി കുട്ടിപ്പോലീസിന്റെ സങ്കാടകർ രംഗത്ത് വന്നിരിക്കുന്നു . രാജ്യത്തെ നിയമങ്ങളെബഹുമാനിക്കുക,അനുസരിക്കുക,മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുക,സംരക്ഷിക്കുക,ശാരീരിക മാനസിക ക്ഷമത വർധിപ്പിക്കുക,ഇതിനു ദോഷം വരുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക,പ്രകൃതിയുടെ സംരക്ഷകരാകുക,അർപ്പണബോധമുള്ളവരാകുക,സഹജീവികളോട് കരുണയുണ്ടാകുക,ദേശീയബോധം,ജനാധിപത്യം,മതം,ഭാഷ,വർഗ്ഗവ്യത്യാസമില്ലാതെ രാജ്യത്തെ സേവിക്കുക,ചുറ്റും ഉള്ളവരെ തിന്മകളിൽ നിന്നു പിൻതിരിപ്പിക്കുക,ഗുണകരമായ മാറ്റങ്ങൾക്കു നേതൃത്വം നൽകുക തുടങ്ങിയവയാണ് കുട്ടി പൊലീസിൻറെ പത്തു പദ്ധതികൾ. ശിശുദിനമായ ഇന്നലെ രാവിലെ നെയ്യാറ്റിൻകര ജി.എഛ്.എസ്.എസ് അങ്കണത്തിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ആണ് തിരുവനന്തപുരം റൂറൽ എസ്.പി. എ.അശോക്കുമാർ ഉത്ഘാടനം നിർവഹിച്ചത് . പത്തിന പരിപാടികൾക്കും കുട്ടിപ്പോലീസ് തുടക്കം കുറിച്ചു . നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ പത്രണ്ടു് സ്കൂളുകളിൽ നിന്നെത്തിയ ആയിരത്തോളം കുട്ടിപ്പോലീസുകാർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു . നെയ്യാറ്റിൻകര ജി.എഛ്.എസ്.എസ് ഇൽ നിന്നു ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി നെയ്യാറ്റിൻകര ബി.എഛ്.എസ്.എസ്.ഇൽ സമാപിച്ചു . കുട്ടിപ്പോലീസിനൊപ്പം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി.അനിൽകുമാർ , നെയ്യാറ്റിൻകര സി.ഐ.അനിൽകുമാർ ,ഡി.എഛ്.ക്യൂ.ആർ.ഐ എസ്.രാജഗോപാൽ,ഏ.ഡി.എൻ.ഓ,പി.എസ്.അനിൽകുമാർ,നെയ്യാറ്റിൻകര എസ്.ഐ.സെന്തിൽ കുമാർ,ട്രാഫിക് എസ്.ഐ.മോഹനൻ ആചാരി,സജീവൻ എസ്.പി.സി.ട്രൈനെർ മാരായ, സജീവൻ ദേവകുമാർ,ശ്രീജിത്ത്,വേലപ്പൻ നായർ തുടങ്ങിവർ പങ്കെടുത്തു