വാട്സാപിന്റെ പുതിയ അപ്ഡേഷനിൽ ഇനി ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ പരിഷ്കരണമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ നീക്കത്തോടെ അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കുംപുതിയ ഫീച്ചർ ഉപയോഗിക്കാൻ വാട്സാപ് സെറ്റിങ്സിലെ അക്കൗണ്ടിൽ ക്ലിക്ക് ചെയ്താൽ പ്രൈവസി ഓപ്ഷൻ കാണാം. അതിൽ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ എവരിവൺ (എല്ലാവരും), മൈ കോൺടാക്റ്റ്സ് (എന്റെ കോൺടാക്റ്റ്സ് ലിസ്റ്റിലുള്ളവർ), മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് ( എന്റെ കോൺടാക്റ്റ്സിലുള്ളവർ ഒഴിച്ച്) എന്നീ ഓപ്ഷനുകൾ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും.