ഒക്ടോബർ 29 നു വ്യാപാരികളുടെ ഹർത്താൽ ;; ജില്ലാ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്

ഒക്ടോബർ 29 നു വ്യാപാരികളുടെ ഹർത്താൽ ജില്ലാ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിയ്ക്കുന്നത് News Desk TVM; ഒക്ടോബർ 29 ന് വ്യാപാരികൾ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിയ്ക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കടകൾ അടച്ച് പ്രതിഷേധിയ്ക്കുന്നത്.ജില്ലാ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. വ്യാപാര വ്യവസായി സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കേരളത്തിലെ വാണിജ്യ വകുപ്പ് അധികൃതർ തയ്യാറാകാതെ വീണ്ടും പ്രശ്നങ്ങൾ ഓരോന്നായി പുതിയ നിയമസംഹിതകൾ നിർമ്മിച്ച് വ്യാപാരി വ്യവസായി സമൂഹത്തേ പൊതു ജനങ്ങളുടെ മുന്നിൽ തട്ടിപ്പുകാരെന്നു, വെട്ടിപ്പുകാരെന്നും ഏകോപന സമിതി അധികൃതർ അഭിപ്രായപ്പെട്ടു.Gst കൗൺസിൽ നിർദ്ദേശിച്ച പല വ്യവസ്ഥകളും കേരളത്തിലെ സർക്കാരും ഉദ്യോഗസ്ഥരും അംഗീകരിയ്ക്കാതെ സ്വേച്ഛദിപത്യമായി പെരുമാറുന്നത് കാരണം കേരളത്തിലെ വ്യാപാരികൾ അന്യസംസ്ഥാനങ്ങളിലേയ്ക്ക് ചേക്കേറുകയാണെന്നും വ്യാപാരികൾ പറഞ്ഞു.GST അധികൃതർ വ്യാപാരികളോട് കാണിക്കുന്ന ക്രൂരതകൾ അവസാനിപ്പിയ്ക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് 29 ന് വ്യാപാരി വ്യാവസായി ഏകോപന സമിതി കടകൾ അടച്ചുള്ള ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര വ്യാപാര ഭവനിൽ നടന്ന പത്ര സമ്മേളനത്തിൽ ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആന്റണി അലൻ, ട്രഷറർ ശ്രീധരൻ നായർ, സംസ്ഥാന സമിതി അംഗങ്ങളായ .സതീഷ് ശങ്കർ, സജൻ ജോസഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ശബരിനാഥ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.