ജി.എസ്.ടി .ജീവനക്കരുടെ പീഡനം ,വ്യാപാരികൾ പ്രെക്ഷോപത്തിലേക്ക് ........... തിരുവനന്തപുരം ; ന്യൂസ് ഡെസ്ക് ..........സെയിൽ ടാകസ് മാറി സംസ്ഥാനത്തു ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി പിരിവിൽ സംസ്ഥാനത്തു വൻ നേട്ടമുണ്ടായിട്ടുണ്ട് . എല്ലാ വ്യാപാരികളും ഇതിൽ ഭാഗ ഭാക്കായി കഴിഞു പരിശോധനയുടെ മറവിൽ .നെയ്യാറ്റിൻകര താലൂക്കിൽ ചില ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപാരികളെ വേട്ട യാടുന്ന സംഭവങ്ങളും പതിവാകുന്നുണ്ട് .വ്യാപാരികളെ ദ്രോഹിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട് .ഇത് പാറശാലയിലും നെയ്യാറ്റിൻകരയിലും വ്യാപാരസംഘടനകളെ സമരമുഖത്തേക്കു ഇറക്കാൻ കാരണമായിട്ടുണ്ട് .വരും ദിവസങ്ങളിൽ ഹർത്താൽ , കടയടപ്പ് തുടങ്ങിയ സമര പരിപാടികൾ ക്ക് വ്യാപാരികൾ നേതൃത്വം വഹിക്കും .ഇതിനു മുന്നോടിയായി അതികൃതരെ വിവരം അറിയിക്കാനുള്ള നടപടികൾ തുടങ്ങി .