നെയ്യാറ്റിൻകര ATO ക്ക് നേരെ സാമന്തരസർവീസ് ഗുണ്ടകളുടെ കയ്യേറ്റ ശ്രമം......... കെഎസ് ആർടിസി യിലെ ഇടത് വലത് യൂണിയനുകൾ തെരുവിലിറങ്ങി ,പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പ്രെക്ഷോപം ........... നെയ്യാറ്റിൻകര എന്ന ഒരു വലിയ താലൂക്കിലെ ഓരോ മുക്കിനും മൂലയിലും യഥേഷ്ടം ബസ് സർവീസ് നൽകുന്ന, ഇവിടെ ആർത്തട്ടഹസിച്ച ഗുണ്ടകളുടെ കുട്ടികൾ പോലും സ്കൂളിൽ പോകാൻ ആശ്രയിക്കുന്ന നമ്മുടെ സ്വന്തം കെ എസ് ആർ ടി സി ബസുകളെ പരാതിരഹിതമായി നിയന്ത്രിച്ചയക്കുന്ന ഒരു യൂണിറ്റ് മേലധികാരിയുടെ നേർക്ക് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം. സമാന സംഭവം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് . കൂട്ടമായി അമരവിള Toll ജംഗ്ഷനിൽ വച്ച് MVI യെ മർദ്ദിക്കുകയും , പിന്നീട് രാഷ്ട്രീയ ഇടപെടലുകൾ കാരണം പ്രതികൾ രക്ഷപ്പെടുകയും , MVI ക്ക് ട്രാൻസ്ഫെറും മറ്റു ജില്ലയിലേക്ക് . ഇത്തരം ഗുണ്ടായിസത്തിന് രാഷ്ട്രീയ സംരക്ഷണം നൽകുമ്പോൾ ഓർക്കണം . നാളെ നിങ്ങൾക്കു മുകളിൽ വാളേന്തി ഇവരുണ്ടാകും . നിയമവിരുദ്ധമായി പ്രത്യേകിച്ചും തെക്കൻ ജില്ലയിൽ സമാന്തര സർവ്വീസിന്റെ അതിപ്രസരം മൂലം നഷ്ടമാകുന്നത് നാമിന്ന് സൗജന്യമായി അനുഭവിക്കുന്ന പലതും,നാളെ നിങ്ങൾക്കടക്കം ഞങ്ങളുടെ കുട്ടികൾക്കും മറ്റും ലഭിക്കേണ്ടിയിരിക്കുന്ന കെ എസ് ആർ ടി സി യുടെ പല ആനുകൂല്യങ്ങളുമാണ്. തീർച്ചയായും വരും വിദ്യാർത്ഥികളെ ഒഴിച്ചു നിർത്തുന്ന പ്രൈവറ്റ് മേഖല കൈയടക്കും. ഇനിയും അധികാരികളെ ഇത്തരം സംഭവങ്ങൾ കണ്ടിട്ടും നിങ്ങൾ മൗനം പാലിക്കുന്നു എങ്കിൽ ..... അനീതിക്കെതിരെ ... ഇത്തരം മൃഗീയ സംഭവങ്ങളെ പോലും നിങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു എങ്കിൽ .. , സമൂഹത്തോടും കാണിക്കുന്ന നീതികേടാണ് . അണിഞ്ഞിരിക്കുന്ന യൂണിഫോമിനോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ , സത്യപ്രതിഞ്ജ ചെയ്ത് നിങ്ങൾ ഏറ്റെടുത്ത ജോലിയോട് അല്പമെങ്കിലും ഉത്തരവാദിത്വബോധമുണ്ടെങ്കിൽ, ഉണർന്നു പ്രവർത്തിക്കണം . RT0 യും MVI മാരും , ഉത്തരവാദിത്വബോധമുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥൻമാരും, ഉണരണം , നല്ലൊരു നാളെക്കായി , ക്രിമിനലുകളുടെ തേർവാഴ്ചയിൽ ക്രമസമാധാന തകർച്ച ഉണ്ടാകാതിരിക്കാൻ , ഇത്തരം ക്രിമിനൽ അടിസ്ഥാനമുള്ള ഗുണ്ടകളെ പേടിച്ച് ഉത്തരവാദിത്വത്തോടെ, ആത്മാർത്ഥമായി ജോലി നോക്കുന്ന ഇത്തരം സർക്കാർ ഉദ്യോഗസ്ഥൻ മാർക്ക് സത്യസന്ധമായിേ ജോലി നോക്കുവാൻ വേണ്ട സാഹചര്യം ഉണ്ടാക്കുവാൻ അധികാരത്തിലിരിക്കുന്ന ഉത്തരവാദിത്വമുള്ള ഓരോ പൗരനും ബാധ്യസ്ഥരാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന കാര്യം ഓർക്കണം. ഇനിയും ഇത്തരക്കാർക്ക് താക്കീതിന്റെ ധ്വനിയിലല്ല മറുപടി നൽകേണ്ടത് . അർഹതപ്പെട്ട ശിക്ഷ പ്രതികൾക്ക് നൽകാൻ വേണ്ട നടപടികൾ ഉണ്ടാകണം . ഇത്തരം രീതികൾ ഇനി ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അനിവാര്യമായ ശിക്ഷ ലഭിച്ചാലെ മറ്റുള്ളവരും അതിൽ നിന്നും പാഠം പഠിക്കുകയുള്ളു . രാഷ്ട്രീയ ഇടപെടലുകൾ തീർച്ചയായും ഉണ്ടാകാം , പക്ഷെ ഒന്നിനു പുറകെ മറ്റൊന്നായി നാം ഓരോ സംഭവങ്ങൾക്കും രാഷ്ടീയ ഇടപെടലുകൾക്ക് വശംവദരായാൽ , പിന്നെ ഒരു ഉദ്യോഗസ്ഥൻ എന്നോ , അതിലുപരി നാമണിയുന്ന യൂണിഫോമിനോ ഒരു വിലയും ഇല്ലാതെ തെരുവിൽ അർമാദിക്കുന്ന ഇത്തരം ഗുണ്ടകൾക്ക് നാം സ്വയം നമ്മെ അടിയറവു വയ്ക്കുന്നതിന് തുല്യമാണ് ..ഇത് ജീവനക്കരുടെ ശബ്ദമാണ്