മാരായമുട്ടത്ത് അംഗപരിമിതയായ  85 കാരിയെ  രാത്രിയിൽ വാടക വീട്ടിൽ നിന്നും പുറത്താക്കി

മാരായമുട്ടത്ത് അംഗപരിമിതയായ  85 കാരിയെ  രാത്രിയിൽ വാടക വീട്ടിൽ നിന്നും പുറത്താക്കി. പോലീസ് തിരികെ വീട്ടിലാക്കി  News desk tvm നെയ്യാറ്റിൻകര :മാരായമുട്ടത്ത് അംഗപരിമിതയായ  85 കാരിയെ  രാത്രിയിൽ വാടക വീട്ടിൽ നിന്നും പുറത്താക്കി. പോലീസ് തിരികെ വീട്ടിലാക്കി  .മാരായമുട്ടത്തു വെള്ളിക്കുഴിയിൽ വടക്കേക്കര വലിയവിളയിൽ വാടകക്ക് എടുത്ത വീട്ടിൽ നിന്നും വ്യദ്ധയും, രണ്ടു കൈക്കു സ്വാധീനമില്ലാത്ത ചെല്ലാക്ഷിയമ്മ വീട്ടിൽ നിന്ന് വലിച്ചിറക്കി പുറത്താക്കി.ഇന്നലെ രാത്രിയിലാണ് സംഭവം . വീട് ഉടമസ്ഥൻ ആയ പാസ്റ്റർ കുട്ടപ്പനാണ് വൃദ്ധയായ ചെല്ലാക്ഷിയമ്മയോട് ഈ ക്രൂരത കാണിച്ചത്. രാത്രി  വീട്ടിനു പുറത്തു ഇരുട്ടിലേക്ക് ബലമായി വലിച്ചിറക്കി ഇട്ട ഇയാൾ  വീട് പൂട്ടി സ്ഥലം വിട്ടു.പരാതി ലഭിച്ചതിനെ  ത്തു ടർന്ന് മാരായമുട്ടം പോലീസ് സംഭവസ്ഥലത്തു എത്തുകയും ചേലാക്ഷി അമ്മയെ  വീട്ടിൽ കയറ്റാനുള്ള ശ്രമം നടത്തുകയും ചെയ്തു. രാത്രി പത്തു മണിയോടെ ഇവർക്ക് വീട്ടിൽ കയറാൻ കഴിഞ്ഞു .പാസ്റ്റർ കുട്ടപ്പനെതിരെ കേസ് എടുക്കണമെന്നു നാട്ടുകാർ  ആവശ്യപ്പെട്ടു . മാസം ആയിരം രൂപ  വാടക നൽകിയാണ്    ചേലാക്ഷി  താമസിച്ചിരുന്നത് .മാരായ മുട്ടത്തു  ഇവരുടെ സ്വന്തമായി ഉള്ള വസ്തു വിൽക്കുന്നത്  വരെയാണ്  വാടകക്ക് വീടെടുത്തിരുന്നത് .എന്നാൽ ഇന്നലെ പാസ്റ്റർ കുട്ടപ്പൻ  85 കാരിയുടെ  വീട്ടു സാധനങ്ങളും  പാചകം ചെയ്തു  വച്ചിരുന്ന ഭക്ഷണവും അടക്കം വീട്ടിൽ  നിന്ന്  വാരി പുറത്തിട്ടു വീട് പൂട്ടുകയായിരുന്നു .വീട്ടിലെ വൈ ദ്യു തി  യും വിഛേദിച്ചു .