നെയ്യാറ്റിൻകര യിൽ ടു വീലർ വർക്ക് ഷോപ്പി നു തീ പിടിച്ച സംഭവം :അന്ന്വേഷണം ആരഭിച്ചു നെയ്യാറ്റിൻകര ; നെയ്യാറ്റിൻകര യിൽ ടു വീലർ വർക്ക് ഷോപ്പി നു തീ പിടിച്ച സംഭവം :അന്ന്വേഷണം ആരഭിച്ചു . കഴിഞ്ഞ ദിവസം രാവിലെ ഒൻപതു മണിക്കാണ് സംഭവം . ആലുമ്മൂടിനും ടിബി ജംഗ്ഷനും ഇടക്കുള്ള ദേശീയപാതയിലാണ് തീ പടർന്ന ടു വീലർ വർക്ക് ഷോപ്പ് ..സുദർശനൻ ഉടമസ്ഥനായുള്ള വർക്ഷോപ്പിന്നാണ് തീ പിടിച്ചത് .രാവിലെ ജീവനക്കാരൻ കടതുറക്കാൻ എത്തിയപ്പോഴാണ് അകത്തു തീ കത്തുന്നത് കണ്ടത് .സ്ഥാപനത്തിനുള്ളിൽ നിരവധി ബൈക്കുകളും ,ഓയിൽ ,ബാറ്ററി തുടങ്ങിയവ ഉണ്ടായിരുന്നു .ഓയിൽ പെട്രോൾ തുടങ്ങിയവക്ക് തീ പിടിച്ചതാകാം തീപിടിത്തത്തിന് ശക്തി പകർന്നതെന്നു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ സുജിത്തും ,സുരേഷും പറയുന്നു .വൈദ്യു തി ഷോർട് സർക്യൂട് ആയേക്കാം തീ പിടിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം .പകൽ സമയത്തു ഉണ്ടായ തീ പിടുത്തമായതിനാൽ തീ അടുത്തുള്ള പെയിന്റ് കടയെ ബാധിച്ചില്ല .പയറ് കടയിൽ തിന്നർ അടക്കം ടർപ്പൻ തുടങ്ങിയവയും പെയിന്റും വൻ തോതിൽ ശേഖരിച്ചിരുന്നു .വ്യാപാരസമിതി ഭാരവാഹികളായ മഞ്ചാത്തല സുരേഷ്‌ടക്കം നിരവധിപേർ എത്തി പെയിന്റ് കടയിലെ സാധനങ്ങൾ മാറ്റിയത് വാൻ അപകടം ഒഴിവായി .നെയ്യാറ്റിൻകരയിലെ ഫയർ ഫോഴ്‌സും ,പൂവാറിലെ ഫയർ ഫോഴ്‌സും നെയാറ്റിൻകര സി ഐ പ്രദീപ് കുമാർ തുടങ്ങിയവരുടെ ഒരു മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ദ്രിക്കാനായി ,