കരാറുകാരന്റെ ജനറൽ ആശുപത്രിയിലെ അനധികൃത പാർക്കിഗ് വിവാദമാകുന്നു നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലെ കരാറുകാരന്റെ അനധികൃത പാർക്കിഗ് വിവാദമാകുന്നു .ജനറൽ ആശുപത്രിയിൽ അനധികൃത പാർക്കിഗ് കാരണം രോഗികളും, കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകയാണ് . ഈ വർഷം വാഹന പാർക്കിംഗിനു കരാർ എടുത്ത യാ ളു ടെ അശ്രദ്ധയാണ് ഇത്തരത്തിൽ. പ്രശനങ്ങൾ ഉണ്ടാക്കുന്നത്- ആശുപത്രിയുടെ വടക്കേ ഗേറ്റിനു സമീപം പുതിയ അമ്മയും കുഞ്ഞും പദ്ധതിക്കായി നിർമ്മിച്ച. ബഹനില കെട്ടിടത്തിലേക്ക് രോഗികളുമായി കടന്നു വരുന്നവർ ഏറെ വിഷമത്തിലാക്കിയാണ് പാർക്കിംഗ് . ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശവും കരാറുകാരൻ അനുസരിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട് .നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുവാനും അല്ലാതെയുള്ള പാർക്കിംഗ് നിർത്തിവയ്ക്കുവാനും ആശുപത്രി സൂപ്രണ്ട് കരാറുകാരന് നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ ദിവസം ആശുപത്രി സൂപ്രണ്ട് സ്ഥലം മാറിപ്പോയത് മുതലെടുത്താണ് കരാറുകാരൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് . ഫോട്ടോ; ആശുപത്രിയുടെ വടക്കേ ഗേറ്റിനു സമീപം പുതിയ അമ്മയും കുഞ്ഞും പദ്ധതിക്കായി നിർമ്മിച്ച. ബഹനില കെട്ടിടത്തിലേക്ക് രോഗികളുമായി കടന്നു വരുന്ന വഴിയിലെ അനധികൃത പാർക്കിങ്