തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യം ചേരാൻ ബംഗാളിലെ കോണ്‍ഗ്രസ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യം ചേരാൻ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി അനുമതി നല്‍കി. അതേസമയം സഖ്യം സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല........വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യത്തിന് ഇടതുപക്ഷം അനുകൂല നിലപാടെടുത്താല്‍ മുന്നോട്ടുപോകാന്‍ ബംഗാള്‍ പി.സി.സിക്ക് സോണിയ ഗാന്ധി അനുമതി നല്‍കുകയും ചെയ്തു. അതേസമയം ഇടതുപക്ഷവുമായി ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് വിവരങ്ങള്‍......ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. ഇതുപരിഗണിച്ചാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബിജെപിയെ തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടക്കാന്‍ പോകുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റീല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും. മൂന്നുസീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ