വീഡിയോ കാണാം ;നെയ്യാറ്റിൻകരയിൽ യുവമോർച്ച എംഎൽഎ യുടെ കോലം കത്തിച്ചു നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികളെ സന്ദർശിക്കണമെങ്കിൽ ഇനി മുതൽ പത്ത് രൂപയുടെ ചീട്ടെടുക്കണം.നിലവിൽ അഞ്ചു രൂപയായിരുന്നത് കുത്തനെ ഉയർത്തി ഇരട്ടിത്തുകയാക്കിയിരിക്കുകയാണ്. നിർധനരുടെയും സാധാരണക്കാരായ രോഗികളുടെയും ആശാ കേന്ദ്രമായ ജെനറൽ ആശുപത്രിയിലെ ഈ ചാർജ്ജ് വർദ്ധനവിൽ പ്രതിക്ഷേധിച്ച് യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും ആൻസലൻ എം എൽ എ യുടെ കോലവും കത്തിച്ചു.പ്രകടനം ജെനറൽ ആശുപത്രിക്കു മുന്നിൽ പോലീസ് തടഞ്ഞു. വർദ്ധിപ്പിച്ച ചാർജ്ജ് പിൻവലിച്ചില്ലെങ്കിൽ മറ്റു സമരമുറകൾ നേരിടേണ്ടി വരുമെന്ന് യുവമോർച്ച അറിയിച്ചു .എന്നാൽ എംഎൽഎ ക്കു ഇതിൽ പങ്കില്ലെന്ന് സിപിഎം വർധിപ്പിച്ച നിരക്ക് കുറക്കാൻ യുവമോർച്ച ഒപ്പു ശേഖരണം നടത്തി