തിരുവനന്ത പുരത്തു മാധ്യ് മ പ്രവർത്തകനു നേരെ ആക്രമണം നടന്നു ഒരു മാസം കഴിയുന്നതിനു മുൻപേ നെയ്യാറ്റിൻകരയിലും വാഹനം കൊണ്ട് ഇടിച്ചിടുന്ന രീതി തുടരുന്നു ........... തിരുവനന്തപുരം ; ബൈക്കിൽ വന്ന മാധ്യമ പ്രവർത്തകനെ തട്ടിയിട്ട ശേഷം ബൈക്ക് യാത്രികൻ കടന്നു കളഞ്ഞു.................പൂവാർ കേരള കൗമുദി ലേഖകൻ വിജയ ദാസിനെയാണ് ഇന്നലെ തട്ടിയിട്ട ശേഷം യുവാവായ ബൈക്ക് യാത്രികൻ കടന്നു കളഞ്ഞത് .രാവിലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻന്റ് ജംഗ്ഷനിൽ നിന്നും പാലക്കടവ് റോഡിലേയ്ക്ക് തിരിഞ്ഞ് ഇറങ്ങിയ സമയത്ത് ( രാവിലെ 8.15ന്] ആണ് സംഭവം ...................തിരുവനന്തപുരം - നാഗർകോവിൽ റോഡിൽ നിന്ന് പാലക്കടവ് റോഡിലേക്ക് അമിത വേഗത്തിൽ ഇറങ്ങി വന്ന ഇരുചക്രവാഹനം വിജയദാസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .സംഭവ സ്ഥലത്തു ഓടിക്കൂടിയ നാട്ടുകാർ ആട്ടോ വിളിച്ചു വരുത്തി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ................മാധ്യമ പ്രവർത്തകനെ തട്ടിയിട്ട യുവാവ് നെയ്യാറ്റിൻകര ആശുപത്രിയുടെ അത്യാഹിത വിഭാഗം വരെയുണ്ടായിരുന്നു .പിന്നീട് കടന്നു കളഞ്ഞു .സുഹൃത്ത് എത്തിയശേഷമാണ് വിജയദാസിന് ആശുപത്രിയിൽ ചികിത്സ ലഭിച്ചത് . ഇപ്പോൾ നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്ര വേശിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട് .നെയ്യാറ്റിൻകരയിലെ ഷോപ്പിംഗ് കോപ്ലെസ്‌നു സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിന് സമീപവും ,നെയ്യാറ്റിൻകര ആശുപത്രിയുടെ അത്യാഹിത വിഭാഗത്തെയും സി സി ടി വി പരിശോധിച്ചതിൽ മാധ്യമ പ്രവർത്തകനെ തട്ടിയിട്ട ശേഷം കടന്നു കളഞ്ഞ ബൈക്ക് യാത്രികൻറെ വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചനയുണ്ട് . മാധ്യമ പ്രവർത്തകനെ തട്ടിയിട്ട ശേഷം ബൈക്ക് യാത്രികൻ കടന്നു കളഞ്ഞ സംഭവം ദുരൂഹതയുണ്ടന്നു നെയ്യാറ്റിൻകര പ്രസ് ക്ളബ്ബും ,പത്രപ്രവർത്തക അസോസിയേഷനും , ജേർണ ലിസ്റ്റ് യൂണിയൻ തുടങ്ങിയ സംഘടനകൾ ക്കും ആക്ഷേപമുണ്ട് . മാധ്യമ പ്രവർത്തകർക്കെതിരെ അടുത്തിടെ കേരളത്തിൽ ആക്രമണങ്ങൾ പതിവാകുന്നുണ്ട് ന്ന് സംഘടനകൾ പറഞ്ഞു .