മദ്യപിച്ചെത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവര്ത്തകന് ദാരുണാന്ത്യം

സർവേ ഡയറക്ടർ ശ്രീറാം സഞ്ചരിച്ച കാറിടിച്ച് ആണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീർ മരണപ്പെട്ടത് ..രാത്രി 12 .30 ശേഷമാണ് അപകടം നടന്നത് . കാർ ഓടിച്ച ശ്രീറാം മദ്യ ലഹരിയിലായിരുന്നു ...സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് കെ.എം ബഷീർ മരിച്ച സംഭവത്തെക്കുjറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ പ്രതി ഊരിപ്പോകരുതെന്ന് ആവശ്യപ്പെട്ട് അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകനായ ധനസുമോദാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് കെ.എം ബഷീർ മരിക്കാനിടയായ അപകടത്തിൽ കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഷഫീക്ക്,​ മണിക്കുട്ടൻ എന്നിവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അമിത വേ​ഗതയിലെത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറി കെ.എം ബഷീറിന്റെ ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്ത് മാറ്റി തറയിൽ കിടത്തിയത്. തുടർന്ന് മ്യൂസിയം സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് ഷഫീക്ക് പറഞ്ഞു. വെള്ളയമ്പലത്തിൽ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേ​ഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടൻ പറഞ്ഞു. കാർ അമിതവേ​ഗതയിലാണ് സ‍ഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. യുവമാധ്യമ പ്രവര്‍ത്തകന്‍ ബഷീർ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണം. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെ വീഴ്ച പ്രകടമായിരുന്നു. ഒന്നുകിൽ നിഷ്‌ക്രിയത്വം അല്ലെങ്കിൽ അതിക്രമം എന്ന നയമാണ് പോലീസ് നടപ്പിലാക്കുന്നത്.പൊറുക്കാനാവാത്ത വീഴ്ചകൾ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്.