അഖിന്റെ മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു മണിയനെയും അറസ്റ്റ് ചെയ്യണം ;നാട്ടുകാർ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തു അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സൈനികൻ അഖിലിനെ തട്ടാൻമുക്കിലെ പണിതീരാത്ത വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. കേസിൽ അഖിന്റെ മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ അഖിലിനെ കൊണ്ടുവന്ന വാഹനം തടഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നും നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ വാഹനത്തിന് പുറത്തെത്തിച്ചത്. ഇതോടെ നാട്ടുകാർ പ്രതിക്കെതിരെ അസഭ്യ വർഷവുമായി പാഞ്ഞടുക്കുകയും കല്ലെറിയുകയും ചെയ്‌തു. തുടർന്ന് തെളിവെടുപ്പ് തത്കാലം അവസാനിപ്പിച്ച് പൊലീസ് സംഘം മടങ്ങി. രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അഖിലേഷും സഹോദരൻ രാഹുലും അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശും(കണ്ണൻ–23) ചേർന്നാണ് കൊലനടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷവും മക്കൾ നിരപരാധിയാണെന്ന മട്ടിൽ മണിയൻ നടത്തിയ പരസ്യപ്രതികരണങ്ങളും അന്വേഷണം വഴിതെറ്റിക്കാൻ നടത്തിയ ശ്രമങ്ങളും സംശയാസ്പദമാണ്.