തിരുവനന്തപുരം ജില്ലയിൽ ഹര്‍ത്താല്‍ പൂര്‍ണം:

ഇന്നലെ എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവനന്തപുരം ജില്ലയിൽ പൂര്‍ണം. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു. ഹര്‍ത്താലിന് മുന്നോടിയായി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വെളളറട , ആര്യങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണം ഉണ്ടായിരുന്നു . എന്നാല്‍ വെളളറടയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ ഓടി. പച്ചക്കറി - മത്സ്യമാര്‍ക്കറ്റുകള്‍ ചെറിയ തരത്തില്‍ പ്രവര്‍ത്തിച്ചു.പാറശാലയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. സമരാനുകൂലികള്‍ ചെറിയ തോതില്‍ വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം നടന്നില്ല. കടലോര മേഖലയായ പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെങ്കവിളയില്‍ രാവിലെ പതിനൊന്ന് മണിയോടൂകൂടി ചെറിയ തരത്തില്‍ വാക്കേറ്റം . പുവാര്‍ ,കാഞ്ഞിരംകുളം , കരിങ്കുളം ഭാഗങ്ങളിലും ഹര്‍ത്താല്‍ സമാധാനപരമായിരുന്നു നെയ്യാറ്റിന്‍കര ടൗണില്‍ ആശുപത്രി ജങ്ഷനിൽ സമരാനുകൂലികള്‍ ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിയൊരുക്കി മഞ്ചവിളാകത്ത് സമരാനുകൂലികള്‍ വാഹനം തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ബാലരാമപുരത്തും ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചില്ല. പളളിച്ചല്‍ , പ്രാവച്ചമ്പലം , നേമം തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടി. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.