സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സി പി എം പഞ്ചായത്ത് പ്രസിഡൻറിനെ കോൺഗ്രസിലെടുക്കാൻ നീക്കം.

സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സി പി എം പഞ്ചായത്ത് പ്രസിഡൻറിനെ കോൺഗ്രസിലെടുക്കാൻ നീക്കം. തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സി പി എം പഞ്ചായത്ത് പ്രസിഡൻറിനെ കോൺഗ്രസിലെടുക്കാൻ നീക്കം. പാറശാല ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.രാജ്കുമാറിനെയാണ് ഒരാഴ്ച മുൻപ് സ്വന്തം പാർട്ടിക്കാരിയായ വനിത ബ്ലോക്ക് പ്രസിഡൻറ് വി ആർ സലൂജയുടെ പരാതിയിൻമേലാണ് ഏരിയ കമ്മറ്റിയും ജില്ലാ കമ്മിറ്റിയും അന്വേഷണം നടത്തി സി പി എമ്മിൽ നിന്ന്പുറത്താക്കിയത്.പാർട്ടിക്കും ചെങ്കൽ പഞ്ചായത്തിലും പാറശാല ഏരിയ കമ്മറ്റിക്കും അനഭിമദൻ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചത്. ചെങ്കൽ പഞ്ചായത്തിലെ അഴിമതി കഥകളും വട്ടവിളയിലെ സുരേഷ് എന്ന ഗൃഹനാഥന്റെ ദുരൂഹമരണത്തിലെ പങ്കും പൗരസമി നൽകിയ പരാതിയും പാർട്ടിയുടെ മുന്നിലുണ്ട്.പോലീസിന് ലഭിച്ച പരാതിയിൽ വട്ടവിളയിലെ ആൾ കൂട്ട ആക്രമണവും ലഹരി മാഫിയയുമായുള്ള വഴിവിട്ട ബന്ധവും അന്വേഷിച്ചുവരികയാണ്.തിരുവനന്തപുരം ജില്ലാകോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് നെയ്യാറ്റിൻകര സനലുമായി രാജ്കുമാർ നേരിട്ട് ബന്ധപ്പെട്ടെങ്കിലും അമരവിള സ്വദേശിയും മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ശിവകുമാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സി പി എമ്മിൽ നിന്നും പുറത്താക്കിയ മുൻ എംഎൽഎ സെൽവരാജു മുഖേനയാണ് കോൺഗ്രസിൽ ചേരാൻ ശ്രമം നടന്നത്. എന്നാൽ കോൺഗ്രസിലെ പല ഉന്നത നേതാക്കൾക്കും രാജ്കുകുമാറിന്റെ വരവ് അരോചകമായി തോന്നിയിട്ടുണ്ട് രാജ്കുമാറിനെ കോൺഗ്രസിലെടുത്താൽ വരുന്ന ഉപതിഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും എന്ന് വിലയിരുത്തലുമുണ്ട്. പാർട്ടിയിൽ നിന്നും പുറത്തായതോടെ രാജ് കുമാറിനെതിരെയുള്ള കേസുകൾ പോലീസ് കടുപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേസിൽ പ്രതിയാകാൻ സാധ്യതയുള്ളവരെ അനവസരത്തിൽ പാർട്ടി യിലെടുക്കുന്നത് ശരിയല്ല എന്നാണ് മുതിർന്ന കോൺഗ്രസുകാരുടെ പക്ഷം.