സൂര്യ ടിവിക്ക് വേണ്ടി നന്ദു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമചന്ദ്ര ഭാസ് നിര്‍മ്മിക്കുന്ന പരമ്പരയാണ് താമരത്തുമ്പി . തീക്ഷ്ണവും വൈകാരികവുമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ പരമ്പര സംവിധാനം ചെയ്യുന്നത് വി.അഖിനേഷ് ആണ് . കഥയും തിരക്കഥയും സംഭാഷണവും സെന്തില്‍ വിശ്വനാഥ് രചിച്ചു. ജോസ് ആലപ്പിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത് . നേട്ടങ്ങള്‍ക്ക് പിന്നാലെ പായുന്നതിനിടെ ബന്ധങ്ങളുടെ കെട്ടുറപ്പ് മറന്ന് പോയ ചിലരുടെ വേദനകളുടെയും വിഹ്വലതകളുടെയും കഥ വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളിലൂടെ ഹൃദയകാരിയായി അവതരിപ്പിയ്ക്കുന്ന താമരത്തുമ്പി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായിത്തീരും.ജൂണ്‍ 17 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30 ന് ആണ് സംപ്രേക്ഷണം പരസ്പര വിശ്വാസത്തോടെ സ്‌നേഹനിര്‍ഭരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുന്ന അഡ്വക്കേറ്റ് രാജീവന്റെയും ഭാര്യ അഭിരാമിയുടെയും ഇടയിലേക്ക് ഒരു ദിവസം വൈഗ കടന്ന് വരുന്നു.വൈഗയെ കണ്ട് രാജീവന്‍ ഞെട്ടുന്നു. രാജീവനോട് ചില കണക്കുകള്‍ തീര്‍ക്കാനായിരുന്നു വൈഗ എത്തിയത്.പണവും പദവിയും കൈവശമുണ്ടെങ്കിലും രാജീവന്‍ വൈഗയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഭയപ്പെട്ടു. നിയമങ്ങള്‍ നിരത്തി വാദിയെ പ്രതിയാക്കാനും പ്രതിയെ വാദിയാക്കാനും ശേഷിയുള്ള അഡ്വക്കേറ്റ് രാജീവന്‍ നിസ്സാരയായ വൈഗയുടെ മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, അഭിരാമി വൈഗയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പക്ഷെ പകയുടെ കനലുമായി എത്തിയ വൈഗയുടെ വരവോടെ അഭിരാമിയുടെയും രാജീവിന്റെയും ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയായിരുന്നു. അഭിരാമിയെ മാലിനിയും വൈഗയെ ദിവ്യയും രാജീവനെ ഷാനവാസും അവതരിപ്പിയ്ക്കുന്നു. സീമ,ഗീത വിജയന്‍,ശിവജി ഗുരുവായൂര്‍,അഞ്ജലി,ബിന്ദു,ശങ്കര്‍ദാസ്,ട്രീസ,കൃഷ്ണപ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.