എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ്.നവാസിന്റെ തിരോധാനത്തിനു കാരണമായത് പൊലീസിലെ തമ്മിലടിയും ജോലിസമ്മർദവുമെന്നു സൂചന സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.നവാസിനെ പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി സബ് ഇൻസ്പെക്ടർ ആയിരിക്കെ തന്നെ കൈക്കൂലി വാങ്ങാറില്ലാത്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളയാളാണ് വി.എസ്.നവാസ്. ഔദ്യോഗിക വാഹനവും വയര്‍ലെസ് സെറ്റും പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ശേഷമാണ് സിഐ വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങിയത്. യാത്രപോകുന്നെന്ന് ഭാര്യയെ അറിയിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ നവാസിനെ മൊബൈല്‍ഫോണിലും ലഭിക്കുന്നില്ല. അസിസ്റ്റന്റ് കമ്മിഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന് തുടര്‍ച്ചയായാണ് നവാസിനെ കാണാതായതെന്ന് ഭാര്യ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു കുത്തിയതോട് സ്വദേശിയായ നവാസിനെ കാണാതായത് സംബന്ധിച്ച് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണറുമായുണ്ടായ വാഗ്വാദത്തെ തുടർന്നാണ് ഇദ്ദേഹം ഔദ്യോഗിക സിംകാർഡും വയർലസും തിരിച്ചൽപിച്ച് പോയതെങ്കിലും ഏതാനും മാസങ്ങളായി നവാസ് ജോലിയിൽ നേരിടുന്ന കടുത്ത സമ്മർദവും മാറിനിൽക്കാൻ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്.