അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു കാറ്റിനും മഴക്കും സാധ്യത

അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു കാറ്റിനും മഴക്കും സാധ്യത തിരുവനന്തപുരം:∙അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു കാറ്റിനും മഴക്കും സാധ്യത അറബിക്കടലില്‍ ന്യൂനമര്‍ദം മണിക്കൂറിനകം അതിതീവ്രമാകും. ന്യൂനമര്‍ദം ചൊവ്വാഴ്ച ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള– കര്‍ണാടക തീരം എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം. .തെക്കന്‍കേരളത്തില്‍ പലയിടത്തും കടല്‍ക്ഷോഭവും രൂക്ഷമാണ്. കേരളത്തില്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.