​വീഡിയോ കാണാം ​ നെയ്യാറ്റിൻകരയിൽ 4 കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിൻകരയിൽ 4 കിലോ കഞ്ചാവ് പിടികൂടി നെയ്യാറ്റിൻകര ;നെയ്യാറ്റിൻകരയിൽ 4 .5 കിലോ കഞ്ചാവ് പിടികൂടി .ഇന്നലെ രാവിലെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം ,ജെ .ബി .എസ് സ്കൂളിന് അടുത്ത് വച്ച് ആണ് വിതരണത്തിന് കൊണ്ട് വന്ന നാലര കിലോ കഞ്ചാവ് പിടികൂടിയത് .കൊല്ലം ,കുണ്ടറ ,ആലുമ്മൂട്‌ ,പുന്നക്കല്ലൂർ ,സ്വദേശി അനന്ദു 21 നെയാണ് നെയ്യാറ്റിൻകര എസ് .ഐ . രാകേഷ് .എം.ആർ. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തത് .തുടർന്ന് സ്ഥലത്തു എത്തിയ നെയ്യാറ്റിൻകര ഐ.എസ് .എഛ് .ഓ ബിജു .ആർ .എസ് .ൻറെ നേതൃത്വത്തിൽ നടത്തിയ കൂടുതൽ പരിശോധനയിൽ അനന്ദുവിനെയും ബാഗിൽ ഒളിപ്പിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു .നെയ്യാറ്റിൻകര പോലീസ് കഞ്ചാവിന്റെ ഉറവിടം കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി .കഞ്ചാവ് എ ത്തുന്നത് തമിഴ് നാട്ടിൽ നിന്നും ,ആന്ധ്രായിൽ നിന്നുമാണെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . രാവിലെ മുതൽ ട്രെയിനുകളിൽ മയക്കുമരുന്നിന്റെ പരിശോധന റെയിൽവേ ശക്തമാക്കിയിരുന്നു . പലരും പിടിക്ക പെട്ടിരുന്നു .പരിശോധന കർശനമായപ്പോൾ ആലപ്പുഴയ്ക്ക് ടിക്കറ്റ് എടുത്തു യാത്ര തുടർന്നിരുന്നു കസ്റ്റഡിയിൽ ഉള്ള അനന്ദു നെയ്യാറ്റിൻകര റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി .സ്ഥലം പരിചയക്കുറവും,പെരുമാറ്റത്തിൽ സംശയം ഉളവാക്കിയതും പോലീസിന്റെ കയ്യിൽ എത്താൻ വഴിയൊരുക്കി .എസ് .എസ് .എൽ .സി .,പ്ലസ് ടു പരീക്ഷയുടെ അവസാന ദിനത്തിൽ ഇന്നലെ സ്കൂളുകളിൽ മയക്കുമരുന്ന് വിതരണം തടയുന്നതിന് നെയ്യാറ്റിൻകര പോലീസും ,എക്സ് ഐസും കർശന പരിശോധനകൾ നടത്തിവരികയായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . ഫോട്ടോ ;നാലരക്കിലോ കഞ്ചാവുമായി അറസ്റ്റിലായ അനന്ദുവും നെയ്യാറ്റിൻകര എസ് .ഐ . രാകേഷ് .എം.ആർ. ഉം മറ്റു പോലീസ് ഉദ്യോഗസ്ഥരും