വീഡിയോ കാണാം; നെയ്യാറ്റിൻകര നഗരസഭാ പരുധിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ

നെയ്യാറ്റിൻകരയിലെ ഹോട്ടലുകളിൽ പഴകിയ ആഹാര സാധനങ്ങൾ നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര നഗരസഭാ പരുധിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു .ഇന്നലെ അതിരാവിലെയാണ് നെയ്യാറ്റിൻകര നഗരസഭാആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ എത്തി പരിശോധന നടത്തിയത് .പഴക്കമുള്ള ഇറച്ചി വേവിച്ചതും ,ചപ്പാത്തി ,പഴയ ചോറ് ,നിരവധി തവണ ഉപയോഗിച്ച എണ്ണ ,തുടങ്ങിയവ പിടിച്ചെടുത്തതിൽ പ്പെടും .പത്തു ഹോട്ടലുകളിൽ പരിശോധന നടത്തി .ഏഴു ഹോട്ടലുകൾക്കു നോട്ടീസു നൽകുമെന്ന് ഹെൽത്തു സൂപ്രവൈസർ ശശികുമാർ. റൈഡിനു ഇൻസ്പെക്ടർ മധു കുമാർ .സുജ ,മഞ്ജു ,ബിജോയ് കൂടാതെ ,നെയ്യാറ്റിൻകര നഗരസഭയിലെ മറ്റു ജീവനക്കാരും പങ്കെടുത്തു .എല്ലാ ഹോട്ടലുകളിലും പരിശോധനയുണ്ടായില്ലന്നു ഹോട്ടലുടമകൾക്കു ആക്ഷേപമുണ്ട് .പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുടമകളിൽ നിന്ന് 2000രൂപ യിൽ കുറയാത്ത പിഴഈടാക്കുമെന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു . -ഫോട്ടോ - നെയ്യാറ്റിൻകര നഗരസഭാ പരുധിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത തു നഗരസഭക്ക് മുന്നിൽ പ്രദർശനത്തിന് വച്ചപ്പോൾ