അതിർത്തിയിൽ ഇന്ത്യ തിരിച്ചടി തുടങ്ങി ;പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ

അതിർത്തിയിൽ ഇന്ത്യ തിരിച്ചടി തുടങ്ങി ;പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് അതിര്ത്തിയില് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. പുലര്ച്ചെ മൂന്നരയ്ക്ക് ഇന്ത്യന് വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്ണമായി തകര്ത്തുവെന്നാണു റിപ്പോര്ട്ട്. ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളമാണ് തകർത്തതെന്നാണ് സൂചന. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില് പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്ഷിച്ചത്. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന് വ്യോമസേന അതിര്ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന് രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള് തിരിച്ചുപറന്നെന്നും പാക്കിസ്ഥാന് അവകാശപ്പെട്ടിരുന്നു. പാക്ക് സേനാ വക്താവ് മേജര് ജനറല് ആസിഫ് ഗഫൂര് ആണ് ആരോപണവുമായി രംഗത്തെത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്ലാമാബാദിൽ അടിയന്തര യോഗം വിളിച്ചെന്ന് റേഡിയോ പാക്കിസ്ഥാനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സ്ഥിതിഗതികളാണ് ചർച്ച ചെയ്യുകയെന്നാണ് വിവരം. പാക്ക് വ്യോമസേനയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യൻ വ്യോമസേന സജ്ജമാക്കി നിർത്തുന്നു.