നെയ്യാറ്റിന്‍കര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തിരിമറി; ഒരാള്‍ക്ക് സസ്പെന്‍ഷന്‍ : ഏഴു പേര്‍ക്ക് സ്ഥലം മാറ്റം

നെയ്യാറ്റിന്‍കര അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തിരിമറി; ഒരാള്‍ക്ക് സസ്പെന്‍ഷന്‍ : ഏഴു പേര്‍ക്ക് സ്ഥലം മാറ്റം നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് സസ്പെന്‍ഷന്‍ ഏഴു പേര്‍ക്ക് സ്ഥലം മാറ്റം. ഇന്നലെ നെയ്യാറ്റിന്‍കര അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തിരുവനന്ത പുരം ജില്ലാ സപ്ലൈ ഓഫീസര്‍ ജലജകുമാരി ,സിവില്‍ സപ്ലൈസ് വിജിലന്‍സും ,നെയ്യാറ്റിന്‍കര താലൂക് സപ്ലൈ ഓഫീസര്‍ ജയക്കു മാര്‍ , വിവിധ ആര്‍ ഐ മാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത് .കണക്കില്‍ പ്പെടാത്ത രണ്ടു ലോഡ് അരി കണ്ടെത്തി .ഇവ നാനൂറ്റി നാല്പത്തി എട്ടു ചാക്കോളം വരും . ഇയാള്‍ കണക്കില്‍ തിരിമറി കാട്ടിയ ഉദ്യോഗസ്ഥനായ ആര്‍ .ഐ .ബാബുരാജിനെ സസ്പെന്‍ഡ് ചെയ്തു . ഈ ഉദ്യോഗസ്ഥന്‍ ഡെപ്യുറ്റേഷന്‍ ഇല്‍ അമരവിളയില്‍ എത്തിയ ഉദ്യോഗസ്ഥനാണ് . അനീഷ് ,ബിന്ദു ,വിജയലക്ഷ്മി ,വിദ്യാനനന്ദന്‍ ,ഗിരീഷ് തുടങ്ങി ഏഴു ജീവനക്കാരെ സ്ഥലം മാറ്റി .കണക്കില്‍ പെടാത്ത അരി കടത്തുവാന്‍ ലക്ഷ്യം ഇട്ടതായി സൂചനയുണ്ട് .കൊല്ലത്തു കുറെ ദിവസം മുന്‍പ് റേഷന്‍ അരി സ്വകാര്യ ഗോഡൗണില്‍ നിന്ന് പിടികൂടിയിരുന്നു . ഇത് കടത്തിയ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണിലെ പരിശോധന .റെക്കാര്‍ഡുകളില്‍ കൃത്രിമം കാട്ടിയതായി സൂചനയുണ്ട് .അധികം ഉണ്ടായിരുന്ന അരി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുവാന്‍ മാറ്റി വച്ചതാകാം .ഇത് സമ്മന്തിച്ചു കൂടുതല്‍ പരിശോധനയുണ്ടാകുമെന്ന് സിവില്‍ സപ്ലൈ അധികൃതര്‍ . ഫോട്ടോ ;സിവില്‍ സപ്ലൈസ് ഗോഡൌണ്‍