വീഡിയോ കാണാം ;കിറ്റ് കാറ്റിൻറെ കവറിനുള്ളിൽ കഞ്ചാവുമായി എത്തിയ വരെ നേമം പോലീസ് പൊക്കി തിരുവനന്ത പുരം ; പള്ളിച്ചലിൽ വൻ കഞ്ചാവ് വേട്ട.75 കിലോയോളം വരുന്ന കഞ്ചാവാണ് നേമം പോലീസ് പിടികൂടിയത് : ബാലരാമപുരം പള്ളിച്ചൽ വില്ലേജ് ഓഫീസിനു സമീപം തമിഴ്നാട് രജിസ്ട്രേഷനിലുള്ള TN 58 W O635 നമ്പർ ആഡംബര കാറിൽ കടത്തുകയായിരുന്ന 75 കിലോയോളം വരുന്ന കഞ്ചാവാണ് നേമം പോലീസ് പിടികൂടിയത്. നേമം എസ്. എച്ച്.ഒ.J.പ്രദീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്.എസ്.സജി,ക്രൈം എസ്.ഐ. സൻഞ്ചു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ തന്ത്രപൂർവ്വം വലയിലാക്കിയത്. കഞ്ചാവ് വളരെ വിദഗ്തമായി കാറിന്റെ ഡിക്കിയിൽ കിറ്റ് കാറ്റ് കവറിനുള്ളിൽ നിറച്ച നിലയിലായിരുന്നു.തമിഴ്നാട്ടിൽ നിന്നെത്തിയ ഉസ്ലാം പെട്ടി, മധുരൈ സ്വദേശികളായ മാലൈ ചാമി, വൈരമുത്തു എന്നീ രണ്ടു പേരാണ് പോലീസ് പിടിയിലായത്.കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് എത്തിച്ചു കൊടുക്കാനാണ് കൊണ്ടുവന്നതെന്നും അറിയുന്നതിന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. തമിഴ്നാട് കേരള അതിർത്തിയായ കളിയിക്കാവിള, അമരവിള ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്ത് വ്യാപകമാകുന്നതായി പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള കഞ്ചാവ് പോലീസ് പിടികൂടുന്നത്.