ദളിത് കുടുബത്തിനുനേരെ നിരന്തര ആക്രമണം:പിന്നിൽ കഞ്ചാവ് മാഫിയ

തിരുവനന്തപുരം:ദളിത് കുടുബത്തിനുനേരെ നിരന്തര ആക്രമണം:പിന്നിൽ കഞ്ചാവ് മാഫിയ ദളിത് യുവാവിന് കുത്തേറ്റു നടപടിയെടുക്കാതെ പാറശാല പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നു. ചെങ്കല് പഞ്ചായത്തില് കുന്നന്വിള ഹൗസിംഗ് കോളനിയില് സുധാകരന് ബിന്ദു ദമ്പതികളുടെ മകന് സുബിന് (26) ആണ് ഇന്നലെ രാത്രി കുത്തേറ്റത്.സുബിന് ദളിത് വിഭാഗത്തില് പെട്ടയാളാണ് . മാരകമായി പരിക്കേറ്റ് അവശനിലയിലായ സുബിന് ഇപ്പോള് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.ബാജിലാല് ,ജോയി മോന് എന്നിവര് പ്രതികളായ (no : 1148/2016) കേസ് നെയ്യാറ്റിന്കര സെക്ഷന്സ് കോടതിയില് വിസ്താരം തുടങ്ങാനിരിക്കെയാണ് ഈ കേസില് സാക്ഷി പറഞ്ഞു എന്ന കാരണത്താല് സുബിനെ എതിര്കക്ഷികള് കുത്തി കൊലപ്പെടുത്താന് ശ്രമിച്ചത് .സാക്ഷി പറയുന്നതില് നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതികള് നിരന്തരം ഭീഷണിപ്പെടുത്തുകയും 2018 ഡിസംബര് 9-ആം തിയതി ഒരു വീട്ടില് ജോലിയിലായിരുന്ന സമയത്തു വീട്ടില് കയറി മര്ദ്ദിക്കുകയുണ്ടായി .ഇതിന്റെ വീഡിയോ സഖിതം പാറശ്ശാല പോലീസില് പരാതി നല്കിയെങ്കിലും സുബിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. നെയ്യാറ്റിന്കര ഡി.എസ് .പിക്ക് ( പെറ്റിഷന് നമ്പര് 167050 / 2018) പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇന്നലെ കോടതി മുഖേന പരാതി നല്കാല് കൊല്ലത്തു നിന്ന് നാട്ടിലെത്തിയതാണ് സുബിനും സുഹത്തായ ശിവകുമാറും.ശിവകുമാറിന്റെ വീടിനു സമീപം പതിയിരുന്ന അക്രമികള് രാത്രിയില് ബൈക്ക് തടഞ്ഞു നിര്ത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു.ശിവകമാറിന്റെ ബൈക്കും, വീട്ടിലെ കുടിവെള്ള ടാങ്കും അക്രമികള് അടിച്ചു തകര്ത്തു.കുത്തേറ്റ് പ്രാണരക്ഷാര്ത്ഥം ഓടിയ സുബിന് ബോധരഹിതനായി വീഴുകയും നാട്ടുകാര് പാറശ്ശാല ആശുപത്രിയില് എത്തിച്ച ശേഷം അവിടെ നിന്ന് വിദഗ്ത ചികിത്സക്കായി തിരുവനന്ത പുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. മൂന്നു മാസത്തിനുള്ളില് സമാനമായ ഒന്പതോളം ആക്രമണങ്ങള് ഇതേ പ്രതികളുടെ നേതൃത്വത്തില് നടന്നെങ്കിലും ഒരു കേസില് പോലും പാറശ്ശാല പോലീസ് പ്രതികളെ സ്റ്റേഷനില് വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല എന്ന് പരക്കെ ആക്ഷേപം ഉയര്ന്നിരിക്കുന്ന സന്ദര്ഭത്തിലാണ് സുബിന് കുത്തേക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരായി നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ പ്രക്ഷോഭം സംങ്ക ടിപ്പിക്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള് . പ്രതികള്ക്കെതിരെ നടപടിയെടുക്കുമെന്ന് പാറശാല പോലീസ്