യൂവതിയെ ബസ്സിൽ വച്ച് ആക്രമിച്ച പ്രതികളിൽ രണ്ടു പേർ അറസ്റ്റിൽ ; ശ്രീകുമാറിനെയും ,റസാലത്തെയും റിമാൻഡ് ചെയ്തു .

യൂവതിയെ ബസ്സിൽ വച്ച് ആക്രമിച്ച പ്രതികളിൽ രണ്ടു പേർ അറസ്റ്റിൽ ; ശ്രീകുമാറിനെയും ,റസാലത്തെയും റിമാൻഡ് ചെയ്തു . മാറനല്ലൂർ: യുവതിയെ ബസ്സിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച ശ്രീകുമാർ ,റസ്സാലവുമാണ് മാറനല്ലൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ 11.30 മണിയോടെ കോട്ടമുകൾ ജം ഗഷന് സമീപം വെച്ചാണ് സംഭവം. ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്ന അമ്മയും മകനുമാണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. അമ്മയെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച മനസ്സിക വൈകല്യമുള്ള മകൻ രതീഷ് (19) നെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതിയും മകനും നെയ്യാറ്റിൻകര തല്ലക്കാശുപത്രിയിൽ ചികിത്സ തേടി.മദ്യലഹരിയിലായിരുന്ന ഒരു സംഘം പേരാണ് ആക്രമണം നടത്തിയത്. കോട്ടമുകൾ ബസ്സ് സ്റ്റോപ്പെത്തിയപ്പോൾ ബസ്സ് നിർത്തി ഇവർ സ്ത്രീയെ ബലമായി കൈയ്യിൽ വലിച്ചിറക്കുകയായിരുന്നു. തടയാന്ത്രിമച്ച മകൻ രതീഷിന്റെ മുഖത്തടിക്കു കയ്യും ഷർട്ട് വലിച്ചു കീറുകയും ചെയ്തു.നാട്ടുകാർ എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.എന്നാൽ രതീഷ് മൊബൈലിൽ പകർത്തിയ ചിത്രത്തിന്റെ സഹായത്തോടെ മാറനല്ലൂർ എസ്.എച്ച്.ഒ. R. സജീവിന്റെ നേത്രത്വത്തിൽ പോലീസുകാരായ അനിൽ ,അരുൺ എന്നിവർ ചേർന്ന് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കുകയായിരുന്നു. കേസ് ഒതുക്കി തീർക്കാൻ നിരവധി പേർ മാറനല്ലൂർ സ്റ്റേഷനിൽ എത്തിയെങ്കിലും യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു.