പത്താം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹത. ആക്ഷൻ കൗൺസിൽ രംഗത്

പത്താം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹത. ആക്ഷൻ കൗൺസിൽ രംഗത് നെയ്യാറ്റിൻകര: അമരവിള കണ്ണംകുഴി സജി ഭവനിൽ നിന്നും ബാങ്ക് ജംഗ്ഷന് സമീപം ഊട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസം മുരുകന്റെയും നാഗരത്തിനത്തിന്റെയും മകൾ ഐശ്വര്യ (15) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമരവിള എൽ.എം.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാൽത്ഥിനിയാണ് ഐശ്വര്യ. ഇവർ അമരവിള ആശാരികുളത്തിന് സമീപം താമസിച്ച് വരവെ അയൽവാസിയായ ഒരു ചെറുപ്പക്കാരന്റെ നിരന്തര ശല്യം കാരണമാണ് ഇപ്പോഴത്തെ വീട്ടിലേയ്ക്ക് താമസം മാറിയത്.മൊബൈൽ ഫോണിലൂടെയും സ്കൂളിന് സമീപത്തു വച്ചും കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നുവെന്നും, ഇതിനെ തുടർന്ന് പാറശ്ശാല പോലീസിൻ ആറ് മാസങ്ങൾക്ക് മുമ്പ് പരാതിപ്പെട്ടിരുന്നതായും പെൺകുട്ടിയുടെ അച്ഛൻ മുരുകൻ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ചെറുപ്പക്കാൻ വീണ്ടും ശല്യം തുടങ്ങിയപ്പോൾ സഹോദരൻ പ്രഭുസൂര്യയും അച്ഛനുമായി ചെറുപ്പക്കാരന്റെ വീട്ടിൽ പോയി വിലക്കിയിരുന്നു.കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാരായ സാമൂഹ്യ പ്രവർത്തകർ പറയുന്നത്.പാറശ്ശാല പോലീസ് കേസ്സെടുത്തു. മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ശാന്തി കവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോട്ടോ: മരണപ്പെട്ട ഐശ്വര്യ.